വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മന്ത്രി എസി മൊയ്തീന്‍.

മിഥുന്‍ ശങ്കരപുരം.

കുന്നംകുളം:രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മന്ത്രി എസി മൊയ്തീന്‍. ആറ്റുപുറം പാറേമ്പാടം റോഡിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. രാഷ്ട്രീയപരമായുള്ള എതിര്‍പ്പുകള്‍ നാടിന്റെ വികസനത്തിന് തടസമാകുന്ന രീതിയിലാകരുതെന്നും. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും താല്‍പര്യത്തിന് അനുസരിച്ച് ഒരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ നടക്കില്ലെന്നും അദേഹം പറഞ്ഞു. പരിപായില്‍ ആലത്തൂര്‍ പാര്‍ലമെന്റ് എ.പി . ഡോ. പി.കെ ബിജു അദ്ധ്യക്ഷനായി. ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രിസഡന്റ് സദാനന്ദന്‍ മാസ്റ്റര്‍, ദേശീയപാത വിഭാഗം എഞ്ചിനിയര്‍ ഐസക്ക് വര്‍ഗീസ്, പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു, കുന്നംകുളം നഗരസഭാദ്ധ്യക്ഷ സീത രവീന്ദ്രന്‍, വടക്കെക്കാട് പഞ്ചായത്ത് പ്രസിഡന്റ് മറിയം മുസ്ഥ, ഗീത സതീശന്‍ കെ.യു സന്തോഷ്, എം.എന്‍ സത്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *