നടന്‍ അനൂപ് ചന്ദ്രന്റെ പിതാവ് അന്തരിച്ചു.

ചേര്‍ത്തല: ചലചിത്ര താരം അനൂപ് ചന്ദ്രന്റെ പിതാവ് ചേര്‍ത്തല തെക്ക് അരീപറബ് കാര്യാട്ട് സന്നിധാനത്തില്‍ എ എന്‍ രാമചന്ദ്രപണിക്കര്‍(77)അന്തരിച്ചു. റിട്ട. തഹസില്‍ദാര്‍ ആണ് . ഫാക്ടില്‍ നിന്ന് വിരമിച്ച ചന്ദ്രലേഖാദേവിയാണ് ഭാര്യ.

മറ്റുമക്കള്‍: ജയചന്ദ്രന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍), വിനയചന്ദ്രന്‍ (അദ്ധ്യാപിക, ഏഴൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസ് മലപ്പുറം). മരുമകള്‍: രാജശ്രീ (എന്‍എസ്എസ് എസ് കെ വി യു.പി.എസ് കരുവാറ്റ). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *