രണ്ട് കയ്യും കാലുമില്ലാത്ത ആസിമിന് ഇനിയും പഠിക്കണം.

നവാസ് പടുവിങ്ങല്‍.

ഈ വീല്‍ ചെയര്‍ യാത്ര സര്‍ക്കാരിനെ ബോധ്യപെടുത്താന്‍.

കൊടുങ്ങല്ലൂര്‍: പഠിക്കാനുള്ള അവകാശം നേടിയെടുക്കാന്‍ ആസിം എന്ന പതിമൂന്ന് വയസ്സുകാരന്‍ ഇപ്പോഴും പൊരുതുകയാണ്.
ജന്‍മനാല്‍ അംഗപരിമിതനായ ആസിമിന് പഠനം തുടരണമെന്ന ആഗ്രഹത്തോളം മറ്റൊന്നില്ല.
താന്‍ പഠിക്കുന്ന വെളിമണ്ണ ഗവ. മാപ്പിള യുപി സ്‌കൂള്‍ ഹൈസ്‌ക്കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി തിരുവനന്തപുരത്തേയ്ക്ക് യാത്ര നടത്തുകയാണ് ആസിം
കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിമിന്റെ വിദ്യാഭ്യാസഅവകാശം സംരക്ഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ നടത്തിയ ഇടപെടലും, കോടതി വിധിയും ഫലം കാണാത്ത സാഹചര്യത്തിലാണ് അംഗപരിമിതനായ ഈ കുട്ടി തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരത്തേക്ക് വീല്‍ ചെയറില്‍ യാത്ര നടത്തുന്നത്. സാമൂഹ്യ പ്രവര്‍ത്തകനായ ഹാരിസ് രാജ് ആസിമിന് കൂട്ടായുണ്ട്.അഞ്ഞൂറ് കിലോമീറ്ററോളം ദൂരം യാത്ര ചെയ്ത് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണുകയാണ് ആസിമിന്റയും ഹാരിസ് രാജിന്റെയും ലക്ഷ്യം

ജന്മനാ രണ്ടു കൈകളും ഇല്ലാത്ത ആസിമിന്റെ തുടര്‍പഠനത്തിനായി വെളിമണ്ണ ഗവ. മാപ്പിള യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ ആസിമിന്റെ വിദ്യാഭ്യാസമെന്ന മോഹം തടസ്സപ്പെട്ടിരിക്കുകയാണ്
ആസിമിന്റെ തുടര്‍പഠനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ വെളിമണ്ണ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി ഉയര്‍ത്തിയിരുന്നു.എട്ടാംക്ലാസ് വിദ്യാര്‍ഥിയാകേണ്ട ആസിം ഇപ്പോള്‍ വീട്ടിലിരിക്കാതിരിക്കാനായി മാത്രം നാട്ടിലിറങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *