ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് പൂരം ആവേശകരമായി. പൂരാഘോഷത്തിന് വന്‍ ജനാവലിയെത്തി,

ഗീവര്‍ ചാലിശ്ശേരി.

മതസൗഹാര്‍ദ്ദതത്തിന്റെ നേര്‍കാഴ്ചയായി പൂരാഘോഷം

ചാലിശ്ശേരി: മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോല്‍സവം ആയിരകണക്കിന് ഉല്‍സവ പ്രേമികളുടെ കണ്ണിനും കാതിനും നയന മനോഹര ദൃശങ്ങളായി. ദേശവീഥികള്‍ കീഴടക്കിയ ഉല്‍സവ ആഘോഷം മതസൗഹാര്‍ദ്ദതത്തിന്റെ നേര്‍കാഴ്ചയായി.
വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു.
ഉച്ചക്ക് 12ന് ക്ഷേത്രത്തില്‍ നിന്ന്‌ദേവിയെ കോട്ടൂര്‍ മനയിലേക്ക് എഴുന്നള്ളിച്ചു.
ഉച്ചക്ക് 2 ന് ക്ഷേത്രത്തിന്റെ മുന്‍വശം മൈതനാത്തത് നിന്ന് പഞ്ചവാദ്യം , അഞ്ച് ആന എന്നിവയോടെ ദേവസ്വം പൂരം എഴുന്നെള്ളിച്ചു. കോങ്ങാട് കുട്ടിശങ്കരന്‍ ദേവിയുടെ തിടമ്പേററി.
വൈകീട്ട് തൃശൂര്‍ ,മലപ്പുറം , പാലക്കാട് മൂന്ന് ജില്ലകളില്‍ നിന്നുള്ള പൂരാഘോഷങ്ങളുടെ വരവ് ക്ഷേത്ര മൈതാനത്ത് എത്തിയതോട് കുഭ ചൂടിനെ വകവെയക്കാതെ പൂരപ്രേമികളാല്‍ മൈതാനം നിറഞ്ഞു കവിഞ്ഞു.പാണ്ടിമേളത്തോടു കൂടി നടന്ന കൂട്ടി എഴുന്നെള്ളിപ്പില്‍ പേരുകേട്ട തലയെടുപ്പുള്ള നിരവധി ഗജവീരമാര്‍ അണിനിരന്നു
തുടര്‍ന്ന് ക്ഷേത്രം വലയം ചെയത് ആനകള്‍ ദേവിയെ വണങ്ങി. തുടര്‍ന്ന് നാടന്‍ വേലകളുടെ വരവ് പൂരത്തിന് അഴകായി .
തിറ ,പൂതം ,ഗിങ്കാരിമേളം ,കരിങ്കാളി ,ഇണ കാളകള്‍ ,തെയ്യം ,കാവടി എന്നിവ കാവിലെത്തി.
പൊയ്കുതിരകളെ അമ്മാനമാടി ആര്‍പ്പ് വിളിച്ച് ക്ഷേത്രം ചുറ്റി –
പൂരം പ്രേമികള്‍ മൈതനാത്തെ പ്രകമ്പനം കൊള്ളിച്ചു. പൂരപ്രദര്‍ശന നഗരിയിലും വന്‍ തിരക്കായിരുന്നു.
രാത്രിയില്‍ ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് ,ദീപരാധന ,തായസക ,കുഴല്‍പറ്റ് ,കേളി എന്നിവ നടന്നു.
രാത്രി ഒന്നിന് ദേവസ്വം പൂരം എഴുന്നെള്ളിപ്പ് ,ദേശ പൂരം വരവ് , താലx എഴുന്നെള്ളിപ്പ് എന്നിവ നടക്കും. കോമരത്തിന്റെ അരിയേറും കല്‍പനയും ഉണ്ടാകും.
ശ്രീരാമ പട്ടാഭിഷേകത്തോടെ പൂരത്തിന് കൂറ വലിക്കും.

Leave a Reply

Your email address will not be published. Required fields are marked *