ചര്‍ച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ് സഭാ പ്രതിഷേധം.

പള്ളികളില്‍ കുര്‍ബാന മധ്യേ കല്പന വായിച്ചു.

കുന്നംകുളം: സംസ്ഥാന നിയമ പരിശ്ക്കണ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ചര്‍ച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ് സഭ പള്ളികളില്‍ കല്‍പന വായിച്ചു.
കേരളത്തിലും പുറത്തുമുള്ള പള്ളികളില്‍ കുര്‍ബാനക്ക് ശേഷം കല്‍പന വായിച്ചതായാണ് പറയുന്നത്.
കല്‍പനയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെയാണ്. ചില തല്‍പരകക്ഷികളുടേയും, പ്രസ്ഥാനങ്ങളുടേയും സ്ഥാപിത താല്‍പര്യങ്ങള്‍ കൃസത്യന്‍ സമുദായത്തിന് മേല്‍ അടിച്ചേല്‍പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ചര്‍ച്ച് ബില്ലിന് പിന്നിലുള്ളത്.രാജ്യത്തെ സിവില്‍ കോടതികളുടെ പരിഗണനകള്‍ക്ക വിധേയമാക്കേണ്ട കാര്യങ്ങളെല്ലാംസര്‍ക്കാര്‍ നിയമിക്കുന്ന ചോദ്യം ചെയ്യാപെടാനാകാത്ത ഒരു ട്രിബൂണലിന്റെ അധികാരപരിധിയില്‍ കൊണ്ടുവരുമാവനുള്ള നീക്കം അപലപനീയമാണ്. ഇത് സുപ്രീം കേടതി വിധിയെ അസാധുവാക്കാനുള്ള ശ്രമം കൂടിയാണ്. എന്നിങ്ങിനെ തുടങ്ങി സര്‍ക്കാരിന്റെയും നിയപരിശക്കരമ കമ്മീഷന്റെയും നടപടിയില്‍ ഇടവക പ്രതിഷഏധം രേഖപെടുത്തുകയും, ബില്ലിന്റെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാരിനോട് ആവശ്യപെടുന്നുവെന്നുമാണ് കല്‍പനയില്‍.
രാജ്യത്തെ മുഴുവന്‍ സഭാ പള്ളികളിലും കല്‍പന വായിച്ചതായാണ് അറിവ്.
ചര്‍ച്ച് ബില്ല് പ്രത്യക്ഷത്തില്‍ ഓര്‍ത്തഡോക്‌സ് സഭയെ കാര്യ ഗൗരവമായി ബാധിക്കുന്നതാണെന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *