നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ മാതാവിനെ ജീവപരന്ത്യം ശക്ഷിച്ചു.

മലപ്പുറം: നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മാതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.
മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷവിധിച്ചത് നിലമ്പൂര്‍ നായാടംപൊയില്‍ ആദിവാസി കോളനിയിലെ ശാരദയാണ് പ്രതി.
തടവിന് പുറമെ 25000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
2016ലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി കണ്ടെത്തി. കൊലപാതകം, തെളിവുനശിപ്പില്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ച്രുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *