എരുമപ്പെട്ടി പുഴയില്‍ നിര്‍മ്മിച്ച നരിക്കുണ്ട് തടയണയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ് നിര്‍വ്വഹിച്ചു.

റഷീദ് എരുമപ്പെട്ടി

എരുമപ്പെട്ടി :എരുമപ്പെട്ടി പുഴയില്‍ നിര്‍മ്മിച്ച നരിക്കുണ്ട് തടയണയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ് നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന്‍കുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍, വാര്‍ഡ് മെമ്പര്‍ അനിത വിന്‍സെന്റ്, മുന്‍ മെമ്പര്‍ എം.ഒ.ചാക്കോച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് തടയണയുടെ നിര്‍മ്മാണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *