പ്രായപൂത്തിയാവാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ച മുന്‍ ഇമാം പിടിയില്‍.

തിരുവനന്തപുരം:
പ്രായപൂത്തിയാവാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ച മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ പൊലീസ് പിടികൂടി. സംഭവത്തിന് ശേഷം ഒളിവല്‍ കഴിഞ്ഞിരുന്ന ഇമാമിനെ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഫാസിലിനെയും ഇവര്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പേപ്പാറ വനത്തോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ ഖാസിമിയെയും 14 വയസായ പെണ്‍കുട്ടിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കാതിരുന്നതിനാന്‍ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
എന്നാല്‍ തോളിത്തോട് ജമാത്ത് പ്രസിഡന്റ് സംഭവത്തില്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ കൌണ്‍സലിംഗിന് ശേഷമാണ് പീഡനത്തിനിരയയതായി പെണ്‍കുട്ടിയില്‍നിന്നും കാര്യങ്ങള്‍ വ്യക്തമായത്. ഇതിനിടെ പ്രതി ഷഫീഖ് അല്‍ ഖാസിമി ഒളിവില്‍ പോയിരുന്നു.
ആദ്യം എറണാകുളത്തായിരുന്ന ഇമാം പിന്നീട് കേസ് എടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോള്‍ കോയമ്ബത്തൂരിലേക്ക് മാറി. ഇതിനെക്കുറിച്ച് സൂചന പൊലീസിന് കിട്ടിയിരുന്നു ഇവിടുന്ന് ഇയാള്‍ വിജയവാഢയിലേക്ക് കടന്നു. അതിനിടിയല്‍ പൊലീസിനും പൊതുജനത്തിനും പരിചിതമായ താടി അടക്കമുള്ള രൂപം ഇമാം മാറ്റിയിരുന്നു. മുടിവെട്ടി, താടി പൂര്‍ണ്ണമായും കളഞ്ഞു.
പക്ഷെ അവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പുതിയ രൂപത്തിലായ ഇമാമിനെ പൊലീസ് തിരിച്ചറിഞ്ഞത് നിര്‍ണ്ണായകമായി.
പാലക്കാട് അതിര്‍ത്തിയില്‍ നിന്നും ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത് നല്‍കിയ രണ്ട് സഹോദരന്മാരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *