സോളാര്‍തട്ടിപ്പ്. രണ്ട് പേര്‍ പിടിയില്‍.

ഇന്‍ഡക്ഷന്‍ കുക്കര്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെ കേസിലാണ് ഇവര്‍ പിടിയിലായത്.

തൃശൂര്‍ : സോളര്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ നല്‍കാമെന്ന്് പണം വാങ്ങി വഞ്ചിച്ച കേസില്‍ 2 പേര്‍ പിടിയിലായി.
ചെറുതുരുത്തി സ്വദേശികളായ നെടുമ്പുര ചിറ്റാത്തേയില്‍ അബ്ബാസ് (37), പുത്തന്‍വീട്ടില്‍ രാഹുല്‍രാജ് (25) എന്നിവരാണ് പിടിയിലായത്.
പൂങ്കുന്നം കോട്ടപ്പുറം സ്വദേശി പ്ലാക്കാട്ടു വീട്ടില്‍ ശ്രീകുമാറിന്റെ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.


ഗ്രീന്‍ലൈന്‍ എന്ന പേരിലുള്ള കമ്പനിയിലെ ജീവനക്കാരാണെന്നും സോളര്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ നല്‍കാമെന്നും പറഞ്ഞ് ശ്രീകുമാറില്‍ നിന്നും 23,000 രൂപ വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉല്‍പന്നമോ, പണമോ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന് കാട്ടിയാണ് പരാതി നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *