കേച്ചേരി തലക്കോട്ടുക്കരയില്‍ വീട് കത്തിനശിച്ചു.

വീടിന്റെ മേല് കൂര പൂര്‍ണ്ണമായും കത്തി നശിച്ചു

കേച്ചേരി:തലക്കോട്ടുകരയില്‍ വീട് കത്തിനശിച്ചു. തലക്കോട്ടുകര സ്വദേശി അര്‍ജുനന്റെ ഓടുമേഞ്ഞ വീടാണ് ഇന്ന് രാവിലെ കത്തിനശിച്ചത്. വീടിനുള്ളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 10 ഓടെ വീടിനുള്ളില്‍ നിന്നും തീ കണ്ടത്. ഓടുമേഞ്ഞ വീടായതിനാല്‍ തീ പെട്ടെന്ന് പടരുകയായിരുന്നു.  കുന്നംകുളത്തുനിന്ന് ഉടനെതന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്. വീട്ടില്‍ ആള്‍താമസമില്ല. വീടിന്റെ മേല് കൂര പൂര്‍ണ്ണമായും കത്തി നശിച്ചു.കുന്നംകുളം ഫയര്‍ ഓഫീസര്‍ വൈശാഖ്, ലീഡിങ് ഫയര്‍മാന്‍ മാരായ രതീഷ് ചന്ദ്രന്‍, സുജിത്, സൂരജ്, ശിവന്‍, അനീഷ്, മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്സ് സംഘം തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *