ശീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ചെറു ഭരണിക്ക് കൊടികയറി.

നവാസ് പടുവിങ്ങല്‍.

പരമ്പരാഗത അവകാശിയായ കാവില്‍ വീട്ടില്‍ ഉണ്ണിച്ചെക്കനും അനന്തരാവകാശിയും ദേവിക്ക് പട്ടും താലിയും സമര്‍പ്പിക്കുന്നതാണ് പ്രധാന ചടങ്ങ്.

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ചെറു ഭരണി കൊടികയറി.

ചരിത്രപ്രസിദ്ധമായ മീനഭരണിയാഘോഷത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള ചടങ്ങാണ് ചെരുഭരണിയെന്ന കുംഭഭരണി കൊടിയേറ്റം.

പരമ്പരാഗത അവകാശിയായ കാവില്‍ വീട്ടില്‍ ഉണ്ണിച്ചെക്കനും അനന്തരാവകാശിയും ദേവിക്ക് പട്ടും താലിയും സമര്‍പ്പിക്കുന്നതാണ് പ്രധാന ചടങ്ങ്.

വലിയ തമ്പുരാന്‍ സമ്മാനിച്ച പവിഴമാല ധരിച്ച മലയന്‍ തട്ടാന്‍ ഉണ്ണിച്ചെക്കനും സംഘവും രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിലെത്തി.

ഇതേ സമയം ഭക്തജനങ്ങളുള്‍പ്പടെയുള്ളവര്‍ പ്രദക്ഷിണ വഴിയൊഴിഞ്ഞു കാത്തുനില്‍പ്പുണ്ടായിരുന്നു.

മൂന്ന് വട്ടം ക്ഷേത്രത്തെ വലം വെച്ച ശേഷം വടക്കെ നടയിലെ കോഴിക്കല്ലില്‍ പട്ടും താലിയും സമര്‍പ്പിച്ച് ഉണ്ണിച്ചെക്കന്‍ ദേവിയെ തൊഴുതതോടെ ക്ഷേത്രാങ്കണത്തില്‍ വേണാടന്‍ കൊടിയുയര്‍ന്നു.

മീനമാസത്തിലെ തിരുവോണം നാളില്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടക്കുന്നതോടെ ഭരണിയാഘേഷത്തിന് തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *