കുന്നംകുളം. നഗരത്തിലെ ക്യാമറകള്‍ കണ്ണടച്ചിട്ട് വര്‍ഷം നാല് കഴിയുന്നു.

swale.online

പഴയ കാല പ്രതാപത്തിന്റെ ബാക്കി പത്രമായി കാഴ്ചയില്ലാത്ത ക്യാമറകള്‍ പലതും നഗരത്തിലുണ്ടെന്നതിനാല്‍ നഗരമറിയാത്തവര്‍ മാത്രം ക്യാമറയെ ഭയപെട്ടാല്‍ മതിയെന്നായി.

ബാബു എം പാലിശ്ശേരി എം എല്‍ എ ആയിരുന്നപ്പോള്‍ എം എല്‍ എ ഫണ്ടില്‍ നിന്നും പണം വകയിരുത്തിയാണ് കുന്നംകുളം പട്ടണത്തില്‍ 9 ക്യാമറകള്‍ സ്ഥാപിച്ചത്. നഗരം പൂര്‍ണ്ണമായും ക്യാമറ കണ്ണിലൂടെ പൊലീസ് സ്റ്റേഷനകത്തെ കണ്‍ട്രോള്‍ റൂമില്‍ കാണാമെന്നതും. നഗരം പൂര്‍ണ്ണമായും സുരക്ഷിതമാക്കുക എന്നതൊക്കെയായിരുന്നു സ്വപനം. ഇത് ഒരു പരിതി വരെ പ്രവാര്‍ത്തികമാവുകയും ചെയ്തു. ബസ്റ്റാന്റ് പരിസരത്തുള്ള പൂവാല ശല്യവും, സാമൂഹ്യ ദ്രോഹികളുടെ സര്‍ക്കീട്ടും ക്യാമറ എത്തിയതോടെ പൂര്‍ണ്ണമായും നിലച്ചിരുന്നതാണ്. നാല് വര്‍ഷം മുന്‍പ് ഒരു ക്യാമറയാണ് കേടുവന്നത്. ഇത് നന്നാക്കാന്‍ പണം എവിടെ നിന്നും കണ്ടെത്തുമെന്നതായിരുന്നു ആശങ്ക. ക്യാമറകള്‍ പടിപടിയായി മുഴുവനും പ്രവര്‍ത്തന രഹിതമായി. പിന്നീട് തൂണുകളും നശിച്ചു തുടങ്ങി. പഴയ കാല പ്രതാപത്തിന്റെ ബാക്കി പത്രമായി കാഴ്ചയില്ലാത്ത ക്യാമറകള്‍ പലതും നഗരത്തിലുണ്ടെന്നതിനാല്‍ നഗരമറിയാത്തവര്‍ മാത്രം ക്യാമറയെ ഭയപെട്ടാല്‍ മതിയെന്നായി.


ക്യാമറ സ്ഥാപിക്കുമ്പോള്‍ അറ്റകുറ്റപണികളുടെ ഉത്തരവാദിത്വമോ, കരാറോ ആര്‍ക്കും നല്‍കാതിരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. നഗരത്തിലെ ക്രമസമാധാന പാലനത്തിന് ഏറെ ഗുണകരമായിരുന്ന ക്യാമറകള്‍ പുനസ്ഥാപിക്കാന്‍ ആരോട് പറയുമെന്ന ആശയകുഴപ്പത്തിലാണ് പൊലീസ്. നിലവില്‍ നഗരത്തിന്റെ ദൃശ്യങ്ങള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങളെയാണ് പൊലീസ് ആശ്രയിക്കുന്നത്. മുന്‍പ് ക്യാമറ സ്ഥാപിച്ചപ്പോള്‍ സമാധാനപരമായി നടന്നിരുന്ന പല ജാഥകളും ഇന്ന് അക്രമാസക്തമാകുന്നതും ഈ ക്യാമറകളുടെ കാഴ്ച നഷ്ടപെട്ടതുമൂലമാണത്രെ. പോയകാല പ്രതാപംവീണ്ടെടുക്കാന്‍ ക്യാമറകളുടെ അറ്റകുറ്റ പണികള്‍ക്കായി പുതിയ മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് പൊലീസ്,

നഗരസഭക്ക് മനസ്സ വെച്ചാല്‍ ചെയ്യാവുന്ന പ്രവര്‍ത്തിയേ ഉള്ളൂ എങ്കിലും ചുവപ്പു നാടകുരുക്കഴിക്കാന്‍ ഇവടെയുള്ള ഉദ്ധ്യോഗസ്ഥര്‍ക്കാര്‍ക്കും ധൈര്യമില്ലത്രെ.

Leave a Reply

Your email address will not be published. Required fields are marked *