ലോകസഭ.ആലത്തൂരില്‍ പി കെ ബിജുവിന് എതിരാളി രമ്യ ഹരിദാസ്.

കുന്ദമഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും , യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യ കോഡിനേറ്ററുമാണ്.

കോഴിക്കോട്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യ കോഡിനേറ്ററുമായ രമ്യ ഹരിദാസ് ലോകസഭ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് തീരുമാനമായി. കെ പി സി സി അംഗീകരിച്ച് ഡല്‍ഹിയിലേക്ക് കൊണ്ട് പോകുന്ന പട്ടികയില്‍ രമ്യയെ കൂടാതെ മറ്റു രണ്ടു പേരു കൂടിയുണ്ടെങ്കിലും വനിതാ പ്രതിനിധിയെന്ന നിലയില്‍ രമ്യയെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി തീരുമാനം.
ഇത് ഹൈക്കമാണ്ട് തത്വത്തില്‍ അംഗീകരിക്കുമെന്നാണ് കണക്കാക്കുന്നത്.
രമ്യ ഹരിദാസിന്റെ മുഖ പേജിലേക്ക് ആലത്തൂരിലേക്ക് സ്വാഗതമരുളി നിരവധി കമന്റ്‌സുകള്‍ ഇതിനകം പ്രത്യക്ഷപെട്ടുകഴിഞ്ഞു. ഇതില്‍ പലതും ആലത്തൂരിലെ കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളുടേതാണ്.
കെ പി സി സി അംഗീകരിച്ച പട്ടികയില്‍ രണ്ട് മണ്ഡലങ്ങളിലേക്കായി മൂന്ന് വനിതകളുടെ പേര് മാത്രമാണ് നല്‍കിയിരിക്കുന്നത് എന്നതിനാല്‍ ആലത്തൂരില്‍ വനിതാ സ്ഥാനാര്‍ഥി തന്നെയെന്ന് തീരമാനമായിരുന്നു. ഇതില്‍ കെ .എ തുളസി മത്സരിക്കാനുള്ള താല്‍പര്യകുറവ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് വിവരം. ഇതോടെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് കൂടിയായ രമ്യക്ക് ആലത്തൂരിലേക്ക് സാധ്യതയേറി. ഹാട്രിക്ക് ജയത്തിനിറങ്ങിയ സി പി എമ്മിലെ ഡോ. പി.കെ, ബിജുവിന് വെല്ലുവിളിയായി മികച്ച യുവത്വത്തെ പരീക്ഷിക്കുമെന്ന് നേതൃത്വം മുന്‍പ് പറഞ്ഞിരുന്നു. തിങ്കളാഴ്ച സ്ഥാനാര്‍ഥിത്വം സംമ്പന്ധിച്ച് ഔദ്ധ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *