വയനാട്ടില്‍ കൊല്ലപെട്ടത് മാവോയിസ്റ്റ് നേതാവ്.


കൊല്ലപ്പെട്ടത് മവോയിസ്റ്റ് നേതാവ് മലപ്പുറം സ്വദേശി സി.പി ജലീലാണെന്ന്


കല്‍പറ്റ: വയനാട്ടില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മവോയിസ്റ്റ് നേതാവ് മലപ്പുറം സ്വദേശി സി.പി ജലീലാണെന്ന് സ്ഥിരികരിക്കാത്ത റിപോര്‍ട്ടുകള്‍.
വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനടുത്താണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ രാത്രി രാത്രി ഒമ്പത് ഓടെ ആരംഭിച്ച വെടിവയ്പ്പ് പുലര്‍ച്ചെ വരെ നീണ്ടു.
റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് സംഘം ഉടമയോട് പണം ആവശ്യപ്പെട്ടിരുന്നു. ഈസമയം റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന പൊലിസുകാര്‍ ഇവരെ തിരിച്ചറിയുകയും ഉടനെ തണ്ടര്‍ ബോള്‍ട്ട് സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു.
പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് വയനാട് ഭാഗത്തേക്കുള്ള ഗതാഗതം പൊലിസ് തടഞ്ഞു. പ്രദേശത്തുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശവാസികളോട് വീടിന്റെ പുറത്തിറങ്ങരുതെന്ന് പൊലിസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *