പാവറട്ടിയിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിച്ചതായി പരാതി


പാവറട്ടി : മുല്ലശ്ശേരി പഞ്ചായത്തിലെ മധുക്കരയിൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ സാമൂഹ്യ വിരുദ്ധർ കത്തിച്ചതായി പരാതി.
മതുക്കര കണ്ടിരുത്തി മനോഹരന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലർച്ചയാണ് വണ്ടി കത്തിച്ചിട്ടുള്ളത്. അയൽവാസികൾ തീ കണ്ട് മനോഹരനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കൊടുത്തുകയായിരുന്നു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാവറട്ടി എസ്.ഐ ആദം ഖാന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. രണ്ട് വർഷം മുൻപും മതുക്കരയിൽ സമാന രീതിയിൽ സ്കൂട്ടർ കത്തി നശിച്ചിരുന്നതായി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *