പത്തനംതിട്ട റാന്നി അങ്ങാടി പേട്ടയില്‍ വന്‍സ്ഫോടനം.

കടകള്‍ക്ക് പിന്നിലെ മാലിന്യക്കൂമ്ബാരത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആളപായമില്ല

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലെ അങ്ങാടി പേട്ടയില്‍ സ്‌ഫോടനം. ആളപായമൊന്നും ഇല്ല. കടകള്‍ക്ക് പിന്നിലെ മാലിന്യക്കൂംബാരത്തിലാണ് സ്‌ഫോടനമുണ്ടായത്. സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി.
പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് പരിശോധന നടത്തിവരികയാണ്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണങ്ങള്‍ക്ക് ശേഷമേ വ്യക്തമാകൂ.
സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *