ബഷീറിനെ കൊലപെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പ്രതി.

കൊല്ലം: കൊല്ലം ചിതറയിലെ ബഷീര്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പ്രതി
മര്‍ദ്ദിച്ചതിന് പ്രതികാരം ചെയ്യാനാണ് ബഷീറിന്റെ വീട്ടിലെത്തിയത്.
തെളിവെടുപ്പിനിടയിലാണ് പ്രതിയായ ഷാജഹാന്‍ ഇത് സംമ്പന്ധിച്ച് തുറന്ന് പറഞ്ഞത്. കപ്പ വ്യാപാരിയായ ബഷീറുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചിരുന്നു. എന്നാല്‍ തീര്‍ത്തും വ്യക്തിപരമായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചെതെന്ന് തന്നെയാണ് പ്രതിയുടെ മൊഴി. മരിച്ച ബഷറിന്റെ ബന്ധുക്കളും ഇത് ശരിവെച്ചിരുന്നു.
എന്നാല്‍ ബഷീറിന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.എം.

Leave a Reply

Your email address will not be published. Required fields are marked *