താഴെക്കോട് ജി.എം എല്‍ .പി സ്‌കൂളില്‍ പധാന കവാടത്തിന്റെയും, കൊടിമരത്തിന്റെയും ഉദ്ഘാടനം

ജയചന്ദ്രൻ ചെത്തല്ലൂര്‍.

കരിങ്കല്ലത്താണി:താഴെക്കോട് ജി.എം എല്‍ .പി സ്‌കൂളിന്റെ നൂറ്റി ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് നാലകത്ത് മാനു ഹാജി നിര്‍മ്മിച്ചു നല്‍കിയ പ്രധാന കവാടത്തിന്റെയും, മാമ്പറ്റ പറമ്പില്‍ മുസ്തഫ നിര്‍മ്മിച്ചു നല്‍കിയ കൊടിമരത്തിന്റെയും ഉദ്ഘാടന കര്‍മ്മം കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ നിര്‍വ്വഹിച്ചു. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ഷീല, പി.ടി.എ പ്രസിഡന്റ് ഷുക്കൂര്‍ നാലകത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ ജഹഫര്‍, എസ്.എം.സി ചെയര്‍മാന്‍ വി.ടി അക്ബര്‍,കെ.വീരാപ്പു, പി.സി കൃഷ്ണന്‍ മാസ്റ്റര്‍, കെ.എം അബദുല്‍ നാസര്‍, കെ.സുനിത എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകന്‍ കെ.ടി മോഹന്‍ദാസ് മാസ്റ്റര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സ്പീക്കര്‍ നിര്‍വ്വഹിച്ചു. രാവിലെ നടന്ന സുഹൃദ് സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പെട്ട മണ്ണ റീന ഉദ്ഘാടനം ചെയ്തു. നൂറ്റി എഴാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ‘വിപഞ്ചിക’ എന്‍.നാസര്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു.ചടങ്ങിന് വി.ശശി മാസ്റ്റര്‍ സ്വാഗതവും പ്രവീണ്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *