സംസ്ഥാന പ്രൈമറി അധ്യാപക പഠന കോണ്‍ഗ്രസ് സമാപിച്ചു.

ചെത്തല്ലൂര്‍ ജയചന്ദ്രന്‍


ചെത്തല്ലൂര്‍: പൊതു വിദ്യാലയങ്ങള്‍ മികവിന്റ കേന്ദ്രങ്ങളാണെന്ന വസ്തുതകളും കാഴ്ച്ചപ്പാടുകളും തെളിവുകള്‍ നിരത്തി അവതരിപ്പിച്ചു കൊണ്ട് അലനല്ലൂരില്‍ സംഘടിപ്പിച്ച സംസ്ഥാന പ്രൈമറി അധ്യാപക പഠന കോണ്‍ഗ്രസ് സമാപിച്ചു.
കേരളത്തിലെ അക്കാദമിക് രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ച വിവിധ പ്രൈമറി അധ്യാപക കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അധ്യാപക പoന കോണ്‍ഗ്രസ് – ചോക്കു പൊടി – 2019 സംഘടിപ്പിച്ചത്.അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി.സ്‌കൂളില്‍ നടന്ന പരിപാടി പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.എ.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരി സെക്രട്ടറി ടി.ടി.പൗലോസ് അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് ബി.പി.ഒ, കെ.മുഹമ്മദാലി, ഹെഡ്മിസ്ട്രസ് പി.ശ്രീരഞ്ജിനി, സ്‌കൂള്‍ മാനേജര്‍ യു.സോമശേഖരന്‍, കെ.ജയ മണികണ്ഠ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ കെ.എം.നൗഫല്‍ എറണാംകുളം, ഷാജന്‍ കക്കോടി, എസ്.അമ്പിളി അറക്കല്‍,പി. സംഗീത മണ്ണാര്‍ക്കാട്, ഹാരിസ് കോലോത്തൊടി, ടി. ശുഹൈബ കോഴിക്കോട്, അബ്ദുറഹ്മാന്‍ കോഴിക്കോട് എന്നിവര്‍ വിഷയാവതരണം നടത്തി.

ഇതോടനുബന്ധിച്ച് ടീച്ചിംഗ് മാനുവല്‍ തയ്യാറാക്കുന്നതില്‍ സംസ്ഥാന തല അംഗീകാരം നേടിയ അലനല്ലൂര്‍ കൃഷ്ണ എ എല്‍ .പി .സ്‌കൂളിലെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പി. ജ്യോതി ടീച്ചര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്‍ ഉദ്ഘാടനം ചെയ്തു. നൗഫല്‍ കെ.എം.അധ്യക്ഷത വഹിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ റഷീദ് ആലായന്‍, പി.ടി.എ പ്രസിഡണ്ട് പാക്കത്ത് യൂസഫ്, പി.നാസര്‍, പി.ദീപക്, ടി.പി.സഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. മെന്റെഴ്‌സ് ,
ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരി ,ഒന്നാം ക്ലാസ് സംസ്ഥാന കൂട്ടായ്മ, ശാസ്ത്ര സഹായി,സ്‌കൂള്‍ ആ പ്, റൈസിംഗ് ഫോര്‍ത്ത് അലനല്ലൂര്‍ തുടങ്ങിയ അധ്യാപകരുടെ നവ മാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഏകദിന പഠന കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *