സൂര്യാതാപം. രണ്ടുപേര്‍ക്ക് പൊള്ളലേറ്റു.

കൊടുങ്ങല്ലൂര്‍: കയ്പമംഗലത്ത് രണ്ടു പേര്‍ക്ക് സൂര്യാതപമേറ്റു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന കുമ്പളത്തുപറമ്പില്‍ റോഷ്(35) പറമ്പില്‍ പുല്ലരിയുകയായിരുന്ന കോറോത്ത് ചന്ദ്രന്‍ (45) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ചളിങ്ങാട് സെന്ററില്‍ ബാര്‍ബര്‍ ഷാപ്പ് നടത്തുന്ന റോഷ് കാളമുറിയിലുള്ള കാനറാ ബാങ്കിലേയ്ക്ക് ബൈക്കില്‍ പോകുുന്നതിനിടെയാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് 11നും 12നും ഇടയിലായരുന്നു സംഭവം. ആദ്യം നേരിയ ചൊറിച്ചിലും നീറ്റലുമാണ് അനുഭവപ്പെതെങ്കിലും പിന്നീട് കൈയില്‍ പൊള്ളലേറ്റ പോലെ അടയാളം കണ്ടതോടെ റോഷ് പെരിഞ്ഞനം കുറ്റിലക്കടവ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നെറ്റിയിലും നേരിയ പൊള്ളലുണ്ട്. പൊള്ളലേറ്റ ചന്ദ്രനും കുറ്റിലക്കടവ് ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *