കുന്നംകുളത്ത് ധീരജവാന്റെ പേരിലുള്ള റോഡ് ഇന്ന് ഔദ്ധ്യോഗിക രേഖകളില്‍ പോലുമില്ല. റോഡിന്റെ പേര് മാറിയതെങ്ങിനെ..?

ഔദ്ധ്യോഗിക രേഖകളില്‍ കൂടി തിരുത്തപെട്ട തോമാച്ചന്‍ റോഡിനെ തിരിച്ചുപിടിക്കാന്‍ വാര്‍ദ്ധ്യക്യത്തിലും ആപഴയ ജവാന്റെ ഭാര്യ ഉദ്ധ്യാഗസ്ഥ വരാന്തകള്‍ കയറി ഇറങ്ങുകയാണ്.

കുന്നംകുളം: വീരചക്ര ലഭിച്ച നേവീ ഓഫീസര്‍ക്ക് നാട് നല്‍കിയ സമ്മാനമായിരുന്നു, ജവാന്റെ വീട്ടിലേക്കുള്ള വഴിയ്്ക്ക് ആദരവോടെ ജവാന്റെ പേര് തന്നെ നല്‍കിയത്. കുന്നംകുളം
ചൊവ്വന്നൂരിലെ ധീരജവാന്‍ തോമച്ചന്‍ റോഡെന്നത് പുതു തലമുറക്ക് അറിയുകയേ ഇല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔദ്ധ്യോഗിക രേഖകളില്‍ കൂടി തിരുത്തപെട്ട തോമാച്ചന്‍ റോഡിനെ തിരിച്ചുപിടിക്കാന്‍ വാര്‍ദ്ധ്യക്യത്തിലും ആപഴയ ജവാന്റെ ഭാര്യ ഉദ്ധ്യാഗസ്ഥ വരാന്തകള്‍ കയറി ഇറങ്ങുകയാണ്.


1971 ലായിരുന്നു റോഡിന് വീരജവാന്‍ തോമാച്ചന്റെ പേര് നല്‍കിയത്.
ഇന്ന് ഔഒദ്ധ്യോഗിക രേഖകളില്‍ പോലും ആജവാന്റെസ്മരണയില്ല.
1971 ലായിരുന്നു ചൊവ്വന്നൂര്‍ മുകിലിശ്ശേരി തോമാച്ചന്‍ എന്ന നേവി പെറ്റി ഓഫീസര്‍ക്ക് വീരചക്ര ലഭിക്കുന്നത്. ഇന്ത്യന്‍ പ്രസിഡന്റ് വി.വി ഗിരിയില്‍ നിന്നും മെഡല്‍ വാങ്ങി നാട്ടിലെത്തിയപ്പോള്‍ ചൊവ്വന്നൂര്‍ പഞ്ചായത്ത് അദ്ധേഹത്തിന്റെ വീട്ടിലേക്കുള്ള വഴിക്ക് തോമാച്ചന്‍ എന്ന പേര് നല്‍കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് യോഗം ചേര്‍ന്ന് ഐക്യ കണ്ടേനെ അംഗീകരിച്ച് 1972 ജനുവരി 5 ബുധനാഴ്ച ചേര്‍ന്ന യോഗ മിനിസ്റ്റില്‍ ഇത് രേഖയാക്കുകയും ചെയ്തു. ബോര്‍ഡ് സ്ഥാപിക്കാനുള്ള പണവും പഞ്ചായത്ത് തന്നെ ചിലവഴിക്കുമെന്നും മിനിസ്റ്റില്‍ രേഖപെടുത്തിയിരിക്കുന്നു. ബോര്‍ഡ് സ്ഥാപിച്ച് പിന്നീട് ഔദ്ധ്യോഗിക രേഖകളി ലും തോമച്ചന്‍ റോഡ് നിലവില് വന്നു. ബേസില്‍ യേശുദാസിന്‌റെ ബന്ധുകൂടിയാണ് തോമാച്ചന്‍.
ഇതോടെ നഗരത്തില്‍ രണ്ട് റോഡുകള്‍ ധീര ജവാന്‍മാരുടെ സ്മരണയായി മാറി. പിന്നീടെന്നോ തോമച്ചന്‍ റോഡിലെ ബോര്‍ഡ് അപ്രത്യക്ഷമായി. റോഡിനെ പിന്നീട് ആളുകള്‍ അയ്യപ്പത്ത് റോഡെന്ന് വിളിച്ചു തുടങ്ങുകയും ചെയ്തു. ബോര്‍ഡ് പുനസ്ഥാപിക്കാനും, ഇത്തരത്തില്‍ പുതിയ പേര് വായ്താരിയായി ഉയര്‍ന്നു വരുന്നത് പില്‍കാലത്ത് റോഡിന്റെ പേര് മാറാന്‍ കാരണമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും അന്ന് അത് ഗൗരവമായി കണ്ടില്ല. 1997 ല്‍ തോമാച്ചന്‍ മരണപെട്ടതിന് ശേഷം വീണ്ടും റോഡിന് ബോര്‍ഡെത്തെയെങ്കിലും ഈ മേഖല നഗരസഭയോട് കൂടി ചേര്‍ന്നപ്പോള്‍ ഔദ്ധ്യോഗിക രേഖകളില്‍ അത് അയ്യപ്പത്ത് റോഡായി മാറി. റോഡിന് മുന്നില്‍ അയ്യപ്പത്ത് എന്നപേരില്‍ പുതിയ ബോര്‍ഡെത്തിയപ്പോള്‍ അത് ജവാനോടുള്ള അനാദരവ് ആണെന്ന് കാട്ടി അദ്ധേഹത്തിന്റെ ഭാര്യ വീര്‍നാരി ചിന്നമ്മ നഗരസഭയില്‍ അപേക്ഷ നല്‍കിയെങ്കിലും അത് ഇന്നും പരിഗണിക്കപെട്ടിട്ടില്ല.

നഗരസഭക്ക് ഇത് സംമ്പന്ധിച്ച് പഠിക്കാന്‍ സാവകാശം വേണമെന്നായിരുന്നു അന്നും ഇന്നും മറുപടി.
തോമാച്ചന്‍ തികഞ്ഞ രാജ്യ സ്‌നേഹി ആയിരുന്നു എന്ന് ചിന്നമ്മ പറയുന്നു. തങ്ങളുടെ നാല് ആണ്‍മക്കളില്‍ മൂന്നുപേരേയും നേവിയില്‍ പെറ്റി ഓഫീസര്‍മാരാക്കി.. ഒരു മകന് എന്ന പേര് തന്നെ നല്‍കി. യുദ്ധമുഖത്ത് അതിസാഹസികമായി ശത്രൂുക്കളോട് പടപൊരുതിയ യോദ്ധാവിനെ സത്യത്തില്‍ അപമാനിക്കുന്നതിന് തുല്യമാണ് ഈ പേര് മാറ്റല്‍. അത് തിരിച്ചുപിടിക്കാന്‍ നിരന്തരം ഉദ്ധ്യോഗസ്ഥര്‍ക്ക് മുന്നില്‍ കയറി ഇറങ്ങുകയാണെന്നും ഇവര്‍ പറയുന്നു.
വര്‍ഷാവര്‍ഷം റിപബ്ലിക്ക് ദിനത്തിലെ പ്രത്യേക പരിപാടികള്‍ അതിഥിയായി ക്ഷണിക്കാനെത്തുമ്പോഴല്ലാതെ ഇവരെ ആരും ഓര്‍ക്കാറുമില്ലത്രെ.മരണത്തിന് മുന്‍പെങ്കിലും തന്റെ പ്രയതമന്റെ പേരിലുള്ള റോഡ് പുനസ്ഥാപിക്കാനാകണം എന്ന ആശയില്‍ മാത്രമാണ് വീര്‍നാരി ഇപ്പോഴും ഉദ്ധ്യോഗസ്ത വരാന്തകള്‍ കയറി ഇറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *