പട്ടിക്കാട്, തോണിക്കലിലെ ജനവാസമേഖലയില്‍ കാട്ടാനകളിറങ്ങി

മണ്ണുത്തി.(തൃശൂര്‍)പട്ടിക്കാട്, വഴുക്കുംപാറ തോണിക്കലിലെ ജനവാസമേഖലയില്‍ കാട്ടാനകളിറങ്ങി കൃഷി വിളകള്‍ നശിപ്പിച്ചു. ജൈവകര്‍ഷകനായ കളത്തിക്കുടി മനോജിന്റെ പാട്ട ഭൂമിയിലെ നൂറോളം കുലച്ച വാഴകളാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാനകൂട്ടം നശിപ്പിച്ചത്. തോണിക്കലില്‍ സോളാര്‍ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിരുന്നെങ്കിലും പ്രളയകാലത്ത് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് ഈ ഭാഗത്ത് വൈദ്യുതി വേലികള്‍ തകര്‍ന്നിട്ടുണ്ട്. ഇതിലൂടെയാണ് കാട്ടാനകള്‍ കടന്നുവരുന്നത്. പലതവണ വനംവകുപ്പ് അധികാരികളെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് പാരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *