കോട്ടപ്പുറം ബൈപ്പാസില്‍ നിയന്ത്രണം വിട്ട ഗുഡ്‌സ് ട്രാവലര്‍ തലകീഴായി മറിഞ്ഞു

നവാസ് പടുവിങ്ങല്‍.

കൊടുങ്ങല്ലൂര്‍: ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ നിയന്ത്രണം വിട്ട ഗുഡ്‌സ് ട്രാവലര്‍ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ചാവക്കാട്ടേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.

ഗൗരിശങ്കര്‍ ജംഗ്ഷന്‍ പരിസരത്ത് വെച്ച് ട്രാക്ക് തെറ്റിയ വാഹനം ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *