വേലൂർ ഗ്രാമകം നാടകോൽസവത്തിന്റെ ഭാഗമായി പുസ്തകോത്സവം ആരംഭിച്ചു.

റഷീദ് എരുമപ്പെട്ടി

എരുമപ്പെട്ടി:
വേലൂർ ഗ്രാമകം നാടകോൽസവത്തിന്റെ ഭാഗമായി പുസ്തകോത്സവം ആരംഭിച്ചു. വേലൂർ മണിമലർക്കാവ്കുതിരവേലയോടനുബന്ധിച്ചാണ് പുസ്തകോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. ക്ഷേത്രപരിസരത്ത് മാർച്ച് 12 വരെയാണ് പുസ്തകോത്സവം നടക്കുന്നത്. കേരളത്തിലെ മികച്ച പ്രസാധകരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിച്ചിട്ടുള്ള പുസ്തകമേള തുടർച്ചയായി ഇത് നാലാം തവണയാണ് സംഘടിപ്പിക്കപ്പെടുന്നത്. മുൻ വർഷങ്ങളിൽ വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പ്രശ്സ്ത ചെറുകഥാകൃത്ത് എൻ.രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി കൺവീനർ എൻ.എം.ശകേഷ് അധ്യക്ഷനായി.പ്രോഗ്രാം കമ്മറ്റി ചെയർമാൻ കെ.വി.വിശ്വംഭരൻ, പ്രശസ്ത നാടകപ്രവർത്തകൻ പ്രബലൻ വേലൂർ,സാംസ്ക്കാരിക പ്രവർത്തകൻ എം.ആർ.രമേശൻ,സംഘാടക സമതി ചെയർമാൻ പി.ജെ.ആന്റു,കൺവീനർ വിനീത് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *