Your SEO optimized title

രേഖലകളില്ലാത്ത ആനയെ വനം വകുപ്പ് പിടിച്ചെടുത്തു.

ആനയെയും കയറ്റി കൊണ്ടുവന്ന ലോറിയും തൃശൂര്‍ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടി

മതിയായ രേഖകള്‍ ഇല്ലാതെ എഴുന്നെള്ളിപ്പിന് കൊണ്ടു വന്ന ആനയെ വനംവകുപ്പ് പിടിച്ചെടുത്തു. ആമ്പല്ലൂര്‍ സ്വദേശിയുടെ കൈവശമുള്ള ശിവശങ്കരന്‍ എന്ന ആനയെ ആണ് വനംവകുപ്പ് പിടിച്ചെടുത്തത്.

ആനയെയും കയറ്റി കൊണ്ടുവന്ന ലോറിയും തൃശൂര്‍ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടി. കേച്ചേരി പറപ്പൂക്കാവ് പൂരത്തിന് എഴുന്നെള്ളിക്കാന്‍ കൊണ്ട് വന്നതായിരുന്ന ആനക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും, ലോറിക്ക് വനം വകുപ്പിന്റെ അനുമതിപത്രവും ഉണ്ടായിരുന്നില്ല.
ഉത്സവ എഴുന്നെള്ളിപ്പിനു കളക്ടറുടെ അനുമതിയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും വേണമെന്നിരിക്കെ ഒരു പരിശോധനയും നടത്തിയിരുന്നില്ലെന്ന് ഉദ്ധ്യോഗസ്ഥര്‍ പറയുന്നു.
രേഖകളില്ലാത്തതിനാല്‍ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നു കാണിച്ച് നേരത്തെ കത്ത് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെ വീണ്ടും എഴുന്നെള്ളിപ്പിന് എത്തിച്ചതാണ് നടപടിക്ക് കാരണമായത്.


ഫോറെസ്റ്റ് ഫളയിങ് സ്‌ക്വാഡ് ഓഫീസര്‍ ഭാസി ബഹുലേയന്‍, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ എം.എസ് ഷാജി, ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ മാരായ രാജ്കുമാര്‍, ഇ.പി.പ്രതീഷ്, ജിതേഷ് ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനയേയും, ലോറിയും പിടിച്ചെടുത്തത്.

Leave a Reply

%d bloggers like this: