Your SEO optimized title

പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

ജയചന്ദ്രൻ ചെത്തല്ലൂർ

ചെത്തല്ലൂർ:പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.മണ്ണാർക്കാട്
പെരിമ്പടാരി ന്യൂ അൽമ ആശുപത്രിക്ക് സമീപം കൈതലക്കൽ മൊയ്തീൻ കുട്ടിയുടെ മകൻ യൂസഫ് (43) ആണ് മരിച്ചത്.
ദേശീയപാത 966 കരിങ്കല്ലത്താണി ഇറക്കം കഴിഞ്ഞുള്ള വളവിലാണ് ഞായറാഴ്ച്ച ഒരു മണിയോടെയാണ് അപകടമുണ്ടായത്.
പെരിന്തൽമണ്ണ ഭാഗത്തു നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് യൂസഫ് ഓടിച്ചു വന്നിരുന്ന ഓട്ടോക്ക് കുറുകെ പന്നി ചാടിയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു.ഓട്ടോക്ക് ഉള്ളിൽപെട്ട യൂസഫിനെ നാട്ടുകാരും പോലീസും ചേർന്ന് കരിങ്കല്ലത്താണിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
അവിവാഹിതനായ യൂസഫ് കോടതിപടിയിലെ ഓട്ടോ ഡ്രൈവറാണ്.
മുഹമ്മലി, അബ്ദുൾ ഖാദർ, ഹൈദരലി, സഫിയ, പാത്തുമ്മക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.നാട്ടുകൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

%d bloggers like this: