Your SEO optimized title

ബിവറേജില്‍ നിന്നും പെട്ടികളുമായി പോകുന്ന ഓമിനിക്ക് തീപിടിച്ചു.

തൃശൂര്‍:തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ഓമ്നി വാനിന് തീപിടിച്ചു. തൃശൂര്‍ ഐ.ജി.ഓഫീസിന് മുന്നിലാണ് തീപിടുത്തമുണ്ടായത്.ആളപായമില്ല.
ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. പുത്തന്‍പീടിക സ്വദേശി ജിനോയിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്. ബിവറേജസില്‍ നിന്ന് കാലിയായ പെട്ടികള്‍ കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

Leave a Reply

%d bloggers like this: