Your SEO optimized title

യുവാവിനെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊടകര: വെള്ളിക്കുളങ്ങരയില്‍ യുവാവിനെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിക്കുളങ്ങര മോനൊടി നായംകുളത്ത് വീട്ടില്‍ ശ്രീധരന്റെ മകന്‍ സന്തോഷ് 30 നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി വീട്ടുമുറ്റത്ത് വിശ്രമിച്ചിരുന്ന യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു.
വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കിണറിന്റെ ആള്‍മറയിലിരിക്കുമ്പോള്‍ അബദ്ധത്തില്‍ വീണതാകാമെന്നാണ് കരുതുന്നത്. പുതുക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വെള്ളിക്കുളങ്ങര പോലിസ് മേല്‍നടപടി സ്വീകരിച്ചു.

Leave a Reply

%d bloggers like this: