കൈകുഞ്ഞിന്റെ മാലപൊട്ടിച്ച തമഴത്തിയെ പിടിച്ചു നിര്‍ത്തി അമ്മ.

ഒരു കയ്യില്‍ കുഞ്ഞിനെ സുരക്ഷിതയാക്കി മോഷ്ടാവിനെ രക്ഷപെടാനാകാത്തവിധം പിടിച്ചു നിര്‍ത്തി. കുന്നംകുളം ബസ്റ്റാന്റിലായിരുന്നു സംഭവം

കുന്നംകുളം. ദേശീയ സരസ് മേളക്കായി ചാവക്കാട് നിന്നും കുന്നംകുളത്തേക്ക് വരികയായിരുന്നു തളിക്കുളം ഇത്തിക്കാട്ട് രമേഷിന്റെ ഭാര്യ രമ്യ.
കുന്നംകുളത്ത് ബസ്സ് ഇറങ്ങുന്നതിനിടയില്‍ പുറകില്‍ എത്തി തോളില്‍ ുറങ്ങുകയായിരുന്ന ഒന്നരവയസ്സുള്ള കുഞ്ഞിന്റെ കഴുത്തിലെ മാലപൊട്ടിച്ച് രക്ഷപെടുന്നതിനിടയില്‍ മാല രമ്യയുടെ കയ്യില്‍ തട്ടി.
കുഞ്ഞന്റെ കഴുത്തില്‍ നോക്കിയപ്പോള്‍ മാല നഷ്ടപെട്ടുവെന്ന ബോധ്യമായ രമ്യ മുന്നിലേക്കോടുകയായിരുന്ന യുവതിയുടെ ഷാളില്‍ പിടിച്ചു നിര്‍്ത്തി.
കയ്യിലെ മാല നിലത്തിട്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വിട്ടില്ല. ഒരു കയ്യില്‍ കുഞ്ഞിനെ സുരക്ഷതമാക്കി മറു കൈ കൊണ്ട് യുവതിയെ തടഞ്ഞുനിര്‍ത്തി
തമിള്‍നാട് മധുരൈ ചിന്താമണി തെരുവില്‍ ചിന്താമണി തെരുവില്‍ ദീപക്കിന്റെ ഭാര്യ പൂനിത എന്ന 27 കാരി മോഷണ സംഘത്തിലെ കണ്ണിയായിരുന്നു.
ബഹളം കേട്ട് യാത്രക്കാര്‍ കൂടി ഇവരുടെ സഹായത്തിനെത്തി. ഇതോടെ പ്രതി പിടിയിലായി. കുന്നംകുളം പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. അമ്മയുടെ കൃത്മയായ ഇടപെടല്‍ മൂലമാണ് പ്രതിയെ പിടികൂടാന്‍ കാരണമായത്. മാല പൊട്ടിച്ചെടുക്കുന്നതിനിടയില്‍ കുട്ടിയുട കെഴുത്തിന് നേരിയ പരിക്കുണ്ട്.

Leave a Reply

%d bloggers like this: