Your SEO optimized title

ജലക്ഷാമം-മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കാനുള്ള തീരുമാനം മാറ്റിവെച്ചു.

ഗുരുവായൂര്‍:ക്ഷേത്രത്തിലെ മണിക്കിണര്‍ വറ്റിച്ച് വൃത്തിയാക്കാനുള്ള തീരുമാനം കടുത്ത ജലക്ഷാമം കണക്കിലെടുത്ത് മാറ്റിവെച്ചു. ഈ മാസം അഞ്ചിനാണ് മണിക്കിണര്‍ വറ്റിക്കാന്‍ തീരുമാനിച്ചിരുന്നത്.
തീരുമാനം മാറ്റിയതോടെ അന്ന് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതും ഒഴിവാക്കി.
കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മണിക്കിണര്‍ വറ്റിക്കുന്നത് സംബന്ധിച്ച് ആലോചിക്കാന്‍ ചേര്‍ന്ന അടിയന്തിര ഭരണസമിതിയോഗമാണ് തീരുമാനം മാറ്റിയത്.
ഈ അവസ്ഥയില്‍ മണിക്കിണര്‍ വറ്റിക്കുകയാണെങ്കില്‍ ഏകദേശം 15 ദിവസത്തോളം പുറത്ത് നിന്ന് വെള്ളം എടുക്കേണ്ടതായി വരുമെന്ന് യോഗം വിലയിരുത്തി. കാലവര്‍ഷത്തിന് മുന്നോടിയായി മെയ് അവസാനവാരത്തോടെയായിരിക്കും മണിക്കിണര്‍ വറ്റിക്കുക.

Leave a Reply

%d bloggers like this: