Your SEO optimized title

ടോള്‍പ്ലാസാ അധികൃതരും ബസ് തൊഴിലാളികളും വഴങ്ങുന്നില്ല. സമരം മൂന്നാം ദിവസത്തിലേക്ക്.

ബസ്സുടമകളുമായി പുതുക്കാട് പോലീസ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ടോള്‍കമ്പനിയധികൃതര്‍ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നു.

ആമ്പല്ലൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ ബസുകള്‍ക്ക് പ്രത്യേക ട്രാക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു.
തൃശ്ശൂര്‍-വരന്തരപ്പിള്ളി, കല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളാണ് കഴിഞ്ഞ രണ്ടുദിവസമായി പണിമുടക്കുന്നത്.
ഞായറാഴ്ച ബസുടമകളുമായി പുതുക്കാട് പോലീസ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.
ഞായറാഴ്ച ബസ്സുടമകളുമായി പുതുക്കാട് പോലീസ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ടോള്‍കമ്പനിയധികൃതര്‍ ചര്‍ച്ചയില്‍നിന്ന് വിട്ടുനിന്നു. നിലവിലുള്ളതുപോലെ ബസുകള്‍ സര്‍വീസ് നടത്തണമെന്ന പോലീസിന്റെ ആവശ്യം ബസ് ഓപ്പറേറ്റേഴ്‌സ് അംഗീകരിച്ചില്ല

ടോള്‍ കമ്പനി അധികൃതര്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. നിലവിലുള്ളപോലെ ബസുകള്‍ സര്‍വീസ് നടത്തണമെന്ന പോലീസിന്റെ ആവശ്യം ബസ് ഓപ്പറേറ്റേഴ്സ് അംഗീകരിച്ചില്ല.
ഇതോടെ തിങ്കളാഴ്ചയും സമരം തുടരാനാണ് സാധ്യത. പ്രത്യേക ട്രാക്ക് അനുവദിച്ചു കിട്ടുന്നതുവരെ സമരം തുടരുമെന്ന് ബസ് തൊഴിലാളികള്‍ അറിയിച്ചു.
എന്നാല്‍ ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശമില്ലാതെ ബസുകള്‍ക്ക് മാത്രമായി ട്രാക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ടോള്‍ കമ്പനി.
ദേശീയപാത അതോറിറ്റിയുടെ ഉത്തരവുകള്‍ കൃത്യമായി പാലിക്കാത്ത ടോള്‍ കമ്പനി പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടാന്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയാണെന്ന് ബസ് തൊഴിലാളികളും ആരോപിച്ചു.

വേനലവധി ആരംഭിച്ചതോടെ ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ വലിയ തിരക്കാണ്. ഈ സാഹചര്യത്തില്‍ ബസുകള്‍ക്ക് ടോള്‍പ്ലാസ കടന്നുപോകാന്‍ ഏറെസമയം വേണ്ടിവരും.
ടോള്‍കമ്പനിയുടെയും ബസ്ജീവനക്കാരുടെയും കടുംപിടുത്തത്തില്‍ ദുരിതമനുഭവിക്കുന്നത് യാത്രക്കാരാണ്. രണ്ടുദിവസമായി തുടരുന്ന പണിമുടക്ക് യാത്രക്കാരെ ഏറെ ബാധിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് കെ.എസ്.ആര്‍.ടി.സി.ബസുകളാണ് അധിക സര്‍വീസ് നടത്തുന്നത്. 65 സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടിലെ ബസ് സമരം അധികൃതര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Leave a Reply

%d bloggers like this: