Your SEO optimized title

എന്തൊരു ദുരന്തമാണിഷ്ടാ..! പാലിയേക്കര ടോളിനേ നോക്കി ബാഗ്ലൂര്‍മലയാളികള്‍ ചോദിക്കുന്നു.

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിന് ഡോക്ടറേറ്റ് എടുത്തവരാണ് ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ ചോദ്യം ചെയ്താല്‍ ഗുണ്ടായിസവും.
പ്രബുദ്ധ കേരളത്തെ ശ്വാസം മുട്ടിക്കുന്ന പാലിയേക്കര ടോള്‍ പ്ലാസയിലെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് ഇതിലേ യാത്ര ചെയ്ത ബാഗ്ലൂരില്‍ താമസിക്കുന്ന മലയാളികള്‍.
മലയാളത്തെ നാണകേടിലെത്തിക്കുന്ന ടോള്‍പ്ലാസയിലെ കഥകള്‍ ഇങ്ങിനെയാണ്.

ഫാസ്റ്റ്ട്രാക്ക് യാത്ര തിരഞ്ഞെടുത്ത കാര്‍ യാത്രക്കരാണ് ടോള്‍ പ്ലാസ ജീവനക്കാരുടെ നിരുത്തരവാദിത്വ പെരമാറ്റം മൂലം മണിക്കൂറുകളോളം റോഡില്‍ കുരുങ്ങി കിടന്നത്.
കഴിഞ്ഞ ദിവസം എര്‍ണാംകുളത്ത് നിന്നും ബാഗ്ലൂരിലേക്ക് പോവുകയായിരുന്ന സംഘം ഫാസ്റ്റ്ട്രാക്ക് ട്രാക്കിലൂടെ പ്രവേശിച്ചു.
കാറില്‍ പതിച്ച് പേമന്റ് ഓപ്ഷന്‍ സ്‌കാന്‍ ചെയ്താണ് കാര്‍ അകത്തേക്ക് കടക്കുന്നത്. എന്നാല്‍ ട്രാക്കില്‍ പകുതി ദൂരം എത്തിയപ്പോള്‍ പെട്ടന്ന് ഡ്രമ്മുകള്‍ ഉപയോഗിച്ച് ട്രാക്ക് പൂട്ടി.
കാരണം അന്വേഷിച്ചപ്പോള്‍ സ്‌കാനര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു ന്യായീകരണം.

എന്നാല്‍ സാധരണ സ്‌കാനര്‍ ഉപയോഗിക്കാന്‍ ആവശ്യപെട്ടപ്പോള്‍ അതിന് മുതിരാതെ ട്രാക്കില്‍ നിന്നുംപുറത്തേക്ക് പോയി സാധാരണ ട്രാക്കിലൂടെ പോകാനായിരുന്നു ആവശ്യം.
പക്ഷെ സ്‌കാന്‍ ചെയ്ത് ഇതേ ട്രാക്കിലൂടെ പോകണമെന്ന് യാത്രക്കാര്‍ പറഞ്ഞെങ്കിലും ജീവനക്കാര്‍ ഭീഷണിയായി.
മണിക്കൂറുകളോളം ട്രാക്കില്‍ തടഞ്ഞിട്ട വാഹനം മണിക്കൂറുകള്‍ക്ക് ശേഷമാണ് സാധാരണ സകാനിര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് വാഹനം കടത്തി വിട്ടത്. ടോള്‍പ്ലാസയിലെ ധിക്കാരപരമായ പെരുമാറ്റം ഇത് ആദ്യമായല്ല.
പരാതിപെട്ടിട്ടും കാര്യമില്ലെന്ന തിരിച്ചറിവില്‍ പലരും സഹിക്കുക തന്നെയാണ്. ഇതേ വാഹനം പാലക്കാട് ടോള്‍ വഴി ഫാസ്റ്റ്ട്രാക്കിലൂടെ കടന്നുപോകുന്നത് തീര്‍ത്തും വേഗത്തിലുള്‌ള നടപടിയാണ്.
സാധാരണ സ്‌കാനര്‍ ഉപയോഗിച്ച് വാഹനത്തെ കടത്തിവിടാനുള്ള സൗകര്യം ഇന്ത്യയിലെ എല്ലാ ടോള്‍ ബൂത്തിലുമുണ്ട്. പാലിയേക്കരയിലിത് ജീവനക്കാര്‍ക്ക് താല്‍പര്യമുണ്ടങ്കില്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കൂ.
ടാക്‌സ് അടച്ച് റോഡിലിറക്കുന്ന വാഹനം പറയുന്ന ടോളും നല്‍കിയാലും കൃത്യമായി യാത്രചെയ്യനുള്ള സൗകര്യമൊരുക്കാന്‍ ആരും തയ്യാറാല്ല.
പരാതിയുമായി ചെന്നാലും ടോളുകാര്‍ക്ക് അനുകൂലമായ രീതിയിലാണ് പലപ്പോഴും കാര്യങ്ങള്‍ മാറുന്നതെന്നതാണ് പരാതിപെടാന്‍ മാനവും, മര്യദയുമുള്ളവര്‍ മടിക്കുന്നതത്രെ.
പാലിയേക്കരയിലെ ദുവസ്ഥ ഈയാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്.

അനുഭവസ്ഥന്റെ എഴുത്ത് വായിക്കാം.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തൃശൂർ പാലിയേക്കര രീതികളിൽ വെത്യസ്ഥമായ ഗുണ്ടായിസവും ധിക്കാരപരവുമായാ സേവനം ഫാസ്റ്റ് ടാഗ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

31/ 03 / 19
കൊച്ചിയിൽ നിന്ന് ബാഗ്ലൂരിലേക്കുള്ള യാത്രയിൽ രാത്രി 7.25 ഓടെ ഞെങ്ങൾ യാത്ര ചെയുന്ന ഫാസ്റ്റ് ടാഗ് ഉള്ള കാർ പാലിയേക്കര ടോൾ ബൂത്തിലേ ഫാസ്റ്റ് ടാഗ് ലൈനിലേക്കു അടിപ്പിച്ചു.
ആ ലൈനിലൂടെ ആരും പോകരുത് എന്ന രീതിയിൽ രണ്ട് പ്ലാസ്റ്റിക് ഡ്രമ്മുകൾ മറ്റു പ്ലാസ്റ്റിക് ബാരിക്കേഡ് എല്ലാം വെച്ച് അടച്ചിട്ടുണ്ട് ഒരു അന്യ സംസഥാന ജീവനക്കാരൻ ഇരിക്കുന്നു.
ഫാസ്റ്റ് ടാഗ് ലൈനിൽ വണ്ടി വന്നു അല്പം കഴിഞ് ആ ജീവനക്കാരൻ വാഹനത്തിനു ഫാസ്റ്റ് ടാഗ് ഉണ്ടോ എന്ന പരിശോധന നടത്തി പാതയുടെ തുടക്കത്തിൽ തടസമായി വെച്ചിരിക്കുന്നവ ഓരോന്നോയി വശങ്ങളിലേക്ക് മാറ്റി കടത്തി വിട്ടു.
ഇതു സാധാരണയായി തൃശ്ശൂരിൽ നടന്നു വരുന്നത് തന്നെ, പക്ഷെ രണ്ടാഴ്ചക്ക് മുൻപ് പകൽ സമയത് ആരും തന്നെ ഉണ്ടായിരുന്നില്ല.
വാഹനത്തിന്റെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി വന്ന് തടസമായി വെച്ചിരിക്കുന്നവ മാറ്റി വണ്ടി മുന്നോട്ടു എടുക്കേണ്ടിയും വന്നിട്ടുണ്ട് .
ഇന്നലെ വാഹനം പാതയുടെ കാൽഭാഗം കടന്ന് മുന്നോട്ടു പോയപ്പോൾ അവിടെ ബൂം ബാരിയർ അടഞ്ഞു കിടക്കുന്നു കൂടാതെ പ്ലാസ്റ്റിക് വീപ്പ വെച്ച് തടഞ്ഞു തുടർന്ന് സമീപത്തു നിന്നിരുന്ന രണ്ട് അന്യ സംസഥാന തൊഴിലാളികൾ കൈ കൊണ്ട് വലത്തോട്ട് തിരിഞ്ഞു പോകാൻ നിർദ്ദേശിക്കുന്നു വാഹനത്തിൽ നിന്ന് ഞെങ്ങൾ ചോദിച്ചു എന്തിനാ വഴി തിരിച്ചു വിടുന്നത് എന്ന് അതിനു വളരെ പുച്ച ഭാവത്തിലുള്ള മറുപടി നിങ്ങളുടെ ടാഗ് വർക്ക് ചെയ്യുന്നില്ല അതിനാൽ ഇതിലൂടെ പോകാൻ പറ്റില്ല എന്ന് ഞെങ്ങളുടെ വാഹനത്തിന്റെ ടാഗിൽ പണവും ഉണ്ട് ഉപയോഗിക്കാവുന്നതുമായതാണെന്നു അവ്വർത്തിച്ചു പറഞ്ഞു കാരണം ഇതേ വാഹനം ഇതേ ടോളിലൂടെ ഉപയോഗിക്കാറുള്ളതാണ് ഞെങ്ങൾ ചോദിച്ചു നിങ്ങളുടെ ഹാൻഡ് സെൻസർ സംവിധാനം വഴി പരിശോധിക്കൂ ഞങ്ങളുടെ ടാഗ് പ്രവർത്തന ക്ഷമമാണോ എന്ന് അതോ നിങ്ങളുട ഓട്ടോമാറ്റിക് സംവിധാനത്തിന്റെ തകരാറാണോ എന്ന് ഇതു പറയുമ്പോൾ നിർബന്ധമായും വണ്ടി തിരിച്ചു വലതു ഭാഗത്തെ ബൂത്തിന്റെ ലൈനിൽ പോകണമെന്ന് ആക്രോശിക്കുകയായിരുന്നു ജീവനക്കാർ .ഞെങ്ങളുടെ വാഹനത്തിന് ടാഗ് വർക്ക് ചെയ്യുന്നതാണെന്ന് പൂർണ ബോധ്യമുള്ളതു കൊണ്ട് ഹാൻഡ് സെൻസർ സംവിധാനം വഴി പരിശോധിക്കൂ എന്ന് ആവർത്തിചച്ചു അതിനുള്ളിൽ നിലവിൽ ഉണ്ടായിരുന്ന ജീവനക്കാർ വയർലെസ് സംവിധാനത്തിൽ അവരുടെ മേലധികാരികളോട് സംസാരിക്കുന്നു അവിടെ നിന്ന് ഞെങ്ങളോട് വണ്ടി തിരിച്ചു വലതു ഭാഗത്തെ ബൂത്തിന്റെ ലൈനിൽ പോയെ പറ്റു എന്ന് നിർദ്ദേശിക്കുന്നു. വണ്ടി ഓഫാക്കി പുറത്തിറങ്ങിയപ്പോൾ മലയാളിയായ മറ്റൊരു ജീവനക്കാരൻ വന്നു ദിക്കരപരമായി ഞെങ്ങളോട് കയർത്തു വാഹനം മാറ്റിയിടണം മറ്റു വാഹങ്ങൾക്കു പോകേണം എന്ന് ഹാൻഡ് സെൻസർ സംവിധാനം വഴി പരിശോധിചു ഞെങ്ങളുടെ വാഹനത്തിനു ടാഗിന് കുഴപ്പങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാൻ പറഞ്ഞപ്പോൾ അതിനുള്ള സംവിധാനം ഈ ലൈനിൽ ഇല്ല എന്ന് മറുപടി . നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോളുകൾ വഴി ആവർത്തിച്ചു യാത്ര ചെയുന്ന ഞെങ്ങൾ മറ്റു എല്ലായിടത്തും കാണുന്നതാണ് എന്തെങ്കിലും കാരണവശാൽ സെൻസർ റീഡ് ആയില്ലെങ്കിൽ കൈ കൊണ്ട് പ്രവർത്തിക്കുന്ന റീഡർ കൊണ്ടുവന്നു ഉണ്ടനെ പ്രവർത്തിപ്പിച്ചു സാധുവായതാണെങ്കിൽ വാഹനം കടത്തി വിടുന്നത് . അതിനിടയിൽ ഭീഷണിയുമായി അവർ വണ്ടി മാറ്റിയില്ലെങ്കിൽ പോലീസിനെ വിളിക്കും ,പോലീസിനെ വിളിച്ചുകൊള്ളുവാൻ ഞെങ്ങൾ തിരിച്ചു നിർദ്ദേശിച്ചു അതിനിടയിൽ ഫാസ്റ്റ് ടാഗുള്ള മറ്റു വാഹന യാത്രക്കാരും ഞെങ്ങളോട് പറഞ്ഞു ഇവിടെ ഇവരുടെ തോന്നിവാസമാണ് നടക്കുന്നത് എന്ന് കടുത്തഭാഷയിൽ പരാമർശിച്ചു ഇതിനിടയിൽ സംഭവവികാസങ്ങൾ വീഡിയോ ചിത്രീകരിചു കൊണ്ടിരുന്നു ഒരുമണികൂറിനു ശേഷം ഞെങ്ങളോട് തർക്കിച്ചു ജീവനക്കാരൻ തന്നെ ഞാൻ നേരത്തെ പറഞ്ഞ ഹാൻഡ് സെൻസാറുമായി വന്നു പരിശോധിച്ച് ഞെങ്ങളുടെ വാഹനത്തിന്റെ ടാഗ് സാധുവായതാണെന്നു കണ്ടെത്തി ഇതും വീഡിയോയിൽ പകർത്തിയപ്പോൾ എന്തിനാ വീഡിയോ ഒക്കെ എടുക്കുന്നേ എന്നും പറഞ്ഞു മുന്നിൽ തടഞ്ഞിരുന്നു പ്ലാസ്റ്റിക് വീപ്പകളും ബൂംബാരിയറും ഉയർത്തി ഞെങ്ങളുടെ വാഹനം നിന്നിരുന്ന ഫാസ്റ്റ് ടാഗ് ലൈനിലൂടെ തന്നെ കടന്നു പോകാൻ നിർദ്ദേശിച്ചു .ഹാൻഡ് സെൻസർ വഴി പരിശോധിച്ച് സാധുതാവായ ടാഗായതിനാൽ ടോൾ ഈടാക്കിയതിന് തെളിവായി മെസേജും വന്നു. ഇതിനു ശേഷം പാലക്കാട് വാളയാർ റൂട്ടിൽ അട്ടപ്പള്ളം എന്ന സ്ഥലത്തുള്ള ദേശിയ പാത അതോറിറ്റിയുടെ കീഴിലുള്ള ടോൾ ബൂത്തിലുള്ള ഫാസ്റ്റ് ടാഗ് ലൈനിൽ യാതൊരു തടസവും ഇല്ലാതെ കടന്നു പോയി ഇതിൽ നിന്ന് വെക്തം അവരുടേ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവർക് നേരെ ഭീഷിണിയും ഗുണ്ടായിസവും സമയ നഷ്ടവും പാലിയേക്കര ടോൾ ബൂത്തിലേ ഫാസ്റ്റ് ടാഗ് ലൈനിലൂടെ സാധുവായ ഫാസ്റ്റ് ടാഗ് ഉള്ളവർ തടസമില്ലാതെ കടന്നു പോകുന്നവർ ഭാഗ്യവാന്മാർ. മികച്ച ഇന്ധന ക്ഷമതയ്ക്കും സമയ നഷ്ടത്തിനും ടോൾ ബൂത്തുകളില് നീണ്ട നിര ഒഴിവാക്കുക എന്ന ലക്ഷത്തോടെ തുടങ്ങിയ ഫാസ്റ്റ് ടാഗ് സംവിധാനം
പാലിയേക്കര രീതിയിൽ മാത്രേ പ്രവർത്തിക്കു.

ദേശിയ പാത അതോറിറ്റിയുടെ കീഴിലുള്ള ടോൾ ബൂത്തുകളിലുള്ള ഫാസ്റ്റ് ടാഗ് സമ്പ്രദായം ഏറെ പേർ പ്രയോജനപ്പെടുത്തന്നവരാണ് ദീർഘദൂര യാത്ര വാഹനങ്ങൾ .മുൻകൂറായി പണം നൽകി ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ അതിൽ നിന് പണം ഈടാക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ് ഇവ ഉപയോഗിക്കുന്ന വാഹനങൾ കടന്നു പോകാൻ പ്രത്യേക പാത എല്ലായിടത്തും സജ്ജമാണ് . ഇതിലൂടെ ഫാസ്റ്റ് ടാഗ് ഉള്ള വാഹനങ്ങൾ മാത്രേ കടത്തിവിടുകയുള്ളു കാരണം ഓട്ടോമാറ്റിക് സംവിധാനത്തലാണ് ഇതിന്റെ പ്രവർത്തനം. വാഹനത്തിൽ ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗിന്റെ ആർ എഫ് ഐഡി ടാഗ് ടോൾ ബൂത്തുകളിലെ പ്രത്യേഗ പാതയുടെ മധ്യത്തിലോ തുടക്കത്തിലോ സെൻസ് ചെയ്യുവാൻ സെൻസറുകൾ സ്ഥാപിച്ചട്ടുണ്ട് ഈ സെൻസറുകൾ സെൻസ് ചെയ്ത് യാത്രക്കാരുടെ വാഹത്തിൽ സ്ഥാപിച്ച ടാഗിൽ പണം ഉണ്ടോ എന്ന് പരിശോധിച്ച് ഉണ്ടെകിൽ ഓട്ടോമാറ്റിക്ക് സംവിധാനമായ ബൂം ബാരിയർ ഉയർന്ന് നിശ്ചിത വാഹനത്തിനു പോകാൻ സാധിക്കും എന്തെങ്കിലും കാരണവശാൽ ആർ എഫ് ഐഡി റീഡ് ആയില്ലെങ്കിൽ ടോള് ബൂത്ത് അധികൃതർക്ക് കൈ കൊണ്ട് പ്രവർത്തിക്കാവുന്നതും കൊണ്ട് നടക്കാവുന്ന വയർലെസ്സ് സെൻസർ വഴി സെൻസ് ചെയ്ത് സാധുവായതാണെകിൽ ഓട്ടോമാറ്റിക്ക് സംവിധാനമായ ബൂം ബാരിയർ ഉയർന്ന് നിശ്ചിത വാഹനത്തിനു പോകാൻ സാധിക്കും അല്ലാത്ത പക്ഷം പിഴ ഈടാക്കുകയോ സാധാരണ ടോൾ ലൈനിലേക്ക് തിരിച്ചു വിടുകയാണ് ഇന്ത്യയിൽ ഉടനീളമുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾകളിലേ രീതി. ലിജോ ചീരൻ ജോസ്

Leave a Reply

%d bloggers like this: