Your SEO optimized title

കല്ലിലും മണ്ണിലും കലാവൈഭവം തീർത്ത് സരസ്

പാർവതി കെ ജയൻ

കുന്നംകുളം :ദേശീയ സരസ് മേളയിൽ ഇപ്പോൾ തിളങ്ങുന്നത് കുന്നംകുളത്തിന്റെ സ്വന്തം മൺപാത്രങ്ങളും കരിങ്കല്ല് ഉത്പന്നങ്ങളുമാണ്.
അതിർത്തി കടന്നെത്തിയ അതിഥി സംസ്കാരങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുകയാണ് ആർത്താറ്റയിലെയും കുറുക്കൻ പാറയിലെയും കൊച്ചു സംരംഭകർ.
ചെറുവത്തൂർ മൈതാനത്തിൽ വച്ച് നടക്കുന്ന ദേശീയ സരസ്മേളയിൽ ഭാഗമാകാൻ ഏറെ പ്രതീക്ഷകളോടെയാണ് ഇവർ എത്തിയിരിക്കുന്നത്.

കേരളത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് വാ തോരാതെ സംസാരിക്കുകയും പാശ്ചാത്യ സംസ്കാരത്തെ ഒരു മടിയും കൂടാതെ അനുകരിക്കുകയും ചെയ്യുന്ന
നമ്മൾ മലയാളികൾ ഇടക്കാലത്തു മനഃപൂർവം മറന്ന ഒന്നാണ് മൺപാത്രങ്ങൾ .
തിരിച്ചറിവ് ഇല്ലാതെ പുറംഭംഗി നോക്കിയാണ് അലുമിനിയത്തിന്റെയും നോൺ സ്റ്റിക്ക് പാനലുകളുടെയും പുറകെ ജനം അലയുന്നത്.
എന്നാൽ ഇവയെ വെല്ലുന്ന ഘടനയാണ് ഇവിടുത്തെ മൺപാത്രങ്ങൾക്ക്. മാത്രമല്ല കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇവയ്ക്ക് മുൻപിൽ എന്തുകൊണ്ടും യോഗ്യൻ നമ്മുടെ മൺപാത്രങ്ങൾ തന്നെ.

വിവിധ സംസ്കാര സമന്വയത്തിൽ കേരളത്തിന്റെ തനത് സ്റ്റാളുകൾ വേറിട്ടു നിൽക്കുകയാണ് സരസ്മേളയിൽ.
കളിമണ്ണ് കൊണ്ടുണ്ടാക്കിയ കപ്പ്, സോസർ, കൂജ, തൂക്കുവിളക്ക്, ഭരണി, ചട്ടികൾ, കരിങ്കല്ലിൽ കൊത്തിയ ശില്പങ്ങൾ, ഇഞ്ചിക്കല്ല് എന്നിവയും ഇവിടെ ലഭ്യമാണ്.

Leave a Reply

%d bloggers like this: