Your SEO optimized title

സരസ്സിന്റെ വേദിയിൽ രാഗവിസ്മയം തീർക്കാൻ ഡോ. ടി. എം കൃഷ്ണ എത്തുന്നു.

അമൃത രാജു

കുന്നംകുളം : സരസ്സിന്റെ വേദിയിൽ രാഗവിസ്മയം തീർക്കാൻ ഡോ. ടി. എം കൃഷ്ണ എത്തുന്നു.
കർണ്ണാടക സംഗീതത്തിലെ യുവതലമുറയിലെ വായ്പാട്ടുകാരിലൊരാളായ അദ്ദേഹം തനത് ശൈലിയിലൂടെ ഇന്ത്യൻ സംഗീതലോകത്ത് വിസ്മയം തീർത്തുകൊണ്ടിരിക്കുകയാണ്.
ശെമ്മാകുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനായ ടി എം കെ, സംഗീതസംബന്ധിയായ ഗ്രന്ഥങ്ങൾ രചിക്കുകയും,
മനോഹരങ്ങളായ ആൽബങ്ങൾ ഒരുക്കിയിട്ടുമുണ്ട്.
രാത്രി 7 ന് ആരംഭിക്കുന്ന പരിപാടിയിൽ ട്രിവാൻഡ്രം സമ്പത്ത്(വയലിൻ ), നാഞ്ചിൽ അരുൾ (മൃദംഗം ),വാഴപ്പിള്ളി കൃഷ്ണകുമാർ (ഘടം ),തുടങ്ങിയവർ പക്കമേളമൊരുക്കും.

Leave a Reply

%d bloggers like this: