Your SEO optimized title

ആവേശകരമായി സരസ് മേള പുരോഗമിക്കുന്നു

ജിഷ്ണു എം

കുന്നംകുളം : സരസ് മേളയുടെ അഞ്ചാം ദിനമായ തിങ്കളാഴ്ചയും വൻ ജനത്തിരക്കിന് സാക്ഷ്യം വഹിച്ചുകൊണ്ട് ചെറുവത്തൂർ മൈതാനം.
സിനിമ,കല, സമൂഹം എന്ന വിഷയത്തിൽ രാവിലെ പതിനൊന്ന് മണിക്ക് സെമിനാർ സംഘടിപ്പിച്ചു.
പ്രശസ്ത തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് മോഡറേറ്ററായ പരിപാടിയിൽ സിനിമാ നിരൂപകരായ അപർണ പ്രശാന്തി,കെ ബി വേണു എന്നിവർ വിഷയാവതരണം നടത്തി.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ കുടുംബശ്രീ വനിതകളുടെയും കുട്ടികളുടെയും വ്യത്യസ്ത തരത്തിലുള്ള കലാപരിപാടികൾ സംഘടിപ്പിച്ചു.
ജില്ലയിലെ വിവിധ സി ഡി എസുകളിൽ നിന്നെത്തിയ കുടുംബശ്രീ പ്രവർത്തകരാണ് കലാപ്രകടനങ്ങൾ കൊണ്ട് സദസ്സിന്റെ ഹൃദയം കവർന്നത്.
ഇടപ്പിള്ളി അജിത് കുമാറിന്റെയും തിരുവിഴ വിജു എസ് ആനന്ദിന്റെയും നേതൃത്വത്തിൽ
വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച വയലിൻ ഡ്യൂയറ്റ് പ്രേക്ഷകരുടെ മനം നിറച്ചു.
ശേഷം, നിറഞ്ഞ സദസിൽ തന്നെ അഞ്ചാം ദിവസ സമാപന പരിപാടിയായി കലാഭവൻ ബാദുഷ നയിച്ച മെഗാഷോയായ കൊച്ചിൻ ഓസ്കാറും അരങ്ങേറി.
പ്രവർത്തി ദിനമായിട്ട് കൂടി നിരവധി ആൾക്കാരാണ് കുടുംബസമേതം വിപണന സ്ഥലത്തേക്കും ഫുഡ്‌ സ്റ്റാളുകളിലേക്കും ആദ്യാവസാനം എത്തിച്ചേരുന്നത്.
ഇത്തരത്തിലുള്ള ബഹുജന പങ്കാളിത്തം സരസ് മേളയുടെ ജനകീയതയെ ആണ് സൂചിപ്പിക്കുന്നതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

Leave a Reply

%d bloggers like this: