Your SEO optimized title

അടൂരിനെ പോലുള്ള സംവിധായകരാണ് കേരള സമൂഹത്തെ പ്രതിഫലിപ്പിക്കുന്നത് : പി.എഫ് മാത്യുസ്.

ഫാത്തിമ സുഹറ


കുന്നംകുളം : അടൂർ ഗോപാലകൃഷ്ണനെ പോലുള്ള സംവിധായകരാണ് കേരള സമൂഹത്തെ കൃത്യതയോടെ സിനിമയിൽ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രശസ്ത സിനിമ തിരക്കഥാകൃത്ത് പി.എഫ് മാത്യുസ്.
സമാന്തര സിനിമകൾ അതിന്റെ പൂർണതയോടെ അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകനാണ് അടൂരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ സരസ് മേള സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യകാല സിനിമകൾ സമൂഹത്തിൽ അതിന്റെതായ സ്വാധീനം ചെലുത്തിയപ്പോൾ ഇന്നത്തെ സിനിമകൾ കലാമൂല്യങ്ങൾ അവിഷ്കരിക്കുന്നതിനപ്പുറത്തേക്ക് കച്ചവടവത്കരിക്കുകയാണ്.
പലതരത്തിലുള്ള സിനിമാ ആസ്വാദകരുള്ള ഇന്നത്തെ സമൂഹത്തിൽ സിനിമ നായക കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള സിനിമ പ്രേക്ഷകരിൽ നിന്നു മാറി
കലാമൂല്യമുള്ള സിനിമകൾക്ക് അർഹിക്കുന്ന പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


സിനിമ കല സമൂഹം എന്ന വിഷയത്തിനാസ്പദമായി നടന്ന സെമിനാറിൽ പ്രശസ്ത സിനിമ നിരൂപക അപർണ പ്രശാന്തി, സിനിമാ നിരൂപകനും നടനുമായ കെ.ബി വേണു എന്നിവർ വിഷയമവതരിപ്പിച്ചു. സിനിമയിൽ ആവിഷ്കരിക്കുന്ന സ്ത്രീ ട്രാൻസ് കഥാപാത്രങ്ങളെ അവർ അർഹിക്കുന്ന മൂല്യങ്ങൾ നൽകിക്കൊണ്ട് അവതരിപ്പിക്കാൻ ഇന്നത്തെ സിനിമകൾക്കാവുന്നില്ലെന്നും ആൺ മേൽകോയ്മ നിറഞ്ഞു നിൽക്കുന്ന ആധുനിക സിനിമ മേഖലയിൽ നായികമാരും സ്ത്രീ നിരൂപകരും നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ പ്രവചനതീതമാണെന്നും സിനിമ നിരൂപക അപർണ പ്രശാന്തി പറഞ്ഞു.

Leave a Reply

%d bloggers like this: