Your SEO optimized title

ഗോവയിൽ നിന്നൊരു ജയ്പൂർ പെയിന്റിംങ്

ദിവ്യ വിജയൻ

കുന്നംകുളം: വൈവിധ്യങ്ങളുടെ മേളയിൽ ജയ്പൂർ പെയിന്റിംങുമായി ഒരു ഗോവക്കാരൻ. കരവിരുതാൽ അൽഭുതം തീർക്കുന്ന ഈ ഗോവക്കാരൻ പുരാണ കഥാപാത്രങ്ങളും ഇന്ത്യയിലെ ഗ്രാമ പശ്ചാത്തലങ്ങളുമാണ് പെയിന്റിംങിന് ആധാരമാക്കുന്നത്.

മാർബിൾ ഡസ്റ്റ് പെയിന്റിംങ് എന്ന ജയ്പൂർകല പ്രഭാകർ നായിക്ക് സ്വായത്തമാക്കിയത് തന്റെ ഭാര്യയിൽ നിന്നാണ്. മാർബിൾ പൗഡർ ഉപയോഗിച്ചുള്ള പെയിന്റിംങ്ങിൽ മെറ്റൽ പെയിന്റിനാലാണ് നിറം നൽകുന്നത്.
സ്വന്തം കൈകളും മെഷീനും ഒരു പോലെ ഉപയോഗപ്പെടുത്തി 1 മുതൽ 2 ആഴ്ച വരെ സമയമെടുത്താണ് പ്രഭാകർ ഓരോ പെയിന്റിംങും പൂർത്തിയാക്കുന്നത്.
ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ച് പല അളവുകളിൽ ഇദ്ദേഹം പെയിന്റിംങ് നിർമ്മിച്ച് നൽകുകയും ചെയ്യുന്നു. കേരളത്തിൽ ആദ്യമായാണ് പ്രഭാകർ സരസ് മേളയിൽ പങ്കെടുക്കുന്നത്.
നിലവിലുള്ള നിരക്കിന്റെ 20% മുതൽ 25% വരെ ഡിസ്കൗണ്ടാണ് പ്രഭാകർ എന്ന ഗോവക്കാരൻ മലയാളികൾക്കായി ഒരുക്കിയിരിക്കുന്ന ജയ്പൂർ പെയിന്റിംങിന്

Leave a Reply

%d bloggers like this: