Your SEO optimized title

കലര്‍പ്പില്ലാത്ത പഞ്ചാബി രുചികളുമായി തമന്ന.

അജ്ഞലി മാരാത്ത്‌.

കുന്നംകുളം: പഞ്ചാബില്‍ നിന്നും മലയാളമണ്ണിലെത്തി സരസ് മേളയില്‍ രുചിയുടെ വിസ്മയം തീര്‍ക്കുകയാണ് സിഖ് സുന്ദരികള്‍.
ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടൂതല്‍ ആവശ്യക്കാര്‍ പോകുന്നത് പഞ്ചാബ് രുചികള്‍ക്ക് പുറകെയാണ്.
ഇതില്‍ സരസണ്‍ കി സാഗിനും,മാ കികി കോത്തിനും, മട്ടര്‍ പനീറിനും വേണ്ടിയാണ് മണിക്കൂറുകളോളം ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നത്.
വേനലില്‍ കുളിര്‍മയേകാന്‍ ആരോഗ്യപരമായ ലസ്സിയും പഞ്ചാബ് സ്റ്റാളില്‍ നിന്നും ലഭ്യമാണ്. കലര്‍പ്പില്ലാതെ ലഭ്യമാകുന്ന തനതായ പഞ്ചാബ് രുചികളാണ് ഈ തിരക്കിനു കാരണം.
രാജ്മ ചാവലും,പനീര്‍ചില്ലിയും,ചട്‌നിയും,സാലഡും, പാപ്പടും അടങ്ങുന്ന പ്ലേറ്റിന് 80 രൂപ മാത്രമാണ് ഈടാക്കുന്നത്.
രാജ്കുമാരി,രാജവിന്ദന്‍ കൗര്‍,ലക്ഷമണ്‍,ബല്‍ജിന്ദര്‍സല്‍ജിന്ദ് തുടങ്ങിയവരാണ് പഞ്ചാബ് സ്റ്റാളിലെ രുചിക്കൂട്ടുകളുടെ ആസൂത്രകര്‍.പട്യാല ജില്ലയിലെ തമന്ന എസ്.എച്ച്.ജിയിലെ അംഗങ്ങളാണ് ഇവര്‍ എല്ലാവരും തന്നെ

Leave a Reply

%d bloggers like this: