Your SEO optimized title

പരീക്ഷണ ചികില്‍സയുടെ ഇര കൊമ്പന്‍ തൃപ്രയാര്‍ ബലരാമന്‍ ചെരിഞ്ഞു.

വാത ചികില്‍സയുടെ ഭാഗമായി നടത്തിയ എണ്ണ ചൂടാക്കിയുള്ള പരീക്ഷണ ചികില്‍സയില്‍ കാലില്‍ പൊള്ളലേറ്റ് മുറിവാണ് കൊമ്പന്റെ ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.

തൃപ്രയാര്‍: വാത ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃപ്രയാ്# ബാലരാമന്‍ ചെരിഞ്ഞു. ഊരകം ക്ഷേത്രത്തിന് സമീപത്ത് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് ചെരിഞ്ഞത്. ആറാട്ടുപുഴ പൂരത്തിന് തൃപ്രയാര്‍ തേവരുടെ തിടമ്പേറ്റുന്നതും, പൂരം ചടങ്ങിലെ സവിശേഷമായ ചാലു കീറലും നിര്‍വഹിക്കാനവാകാശമുണ്ടായിരുന്ന കൊമ്പനാണ് ബാലരാമന്‍.

വാത ചികില്‍സയുടെ ഭാഗമായി നടത്തിയ എണ്ണ ചൂടാക്കിയുള്ള പരീക്ഷണ ചികില്‍സയില്‍ കാലില്‍ പൊള്ളലേറ്റ് മുറിവാണ് കൊമ്പന്റെ ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.

സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്ത ആനയെ തൂണുകളുടെ സഹായത്താല്‍ നിറുത്തിയിരിക്കുകയായിരുന്നു. ചികിത്സയ്ക്ക് വേണ്ടിയുള്ള നില്‍പ്് ആനയുടെ വലത് മുന്‍കാലി നഖങ്ങള്‍ക്കുള്ളില്‍ പഴുപ്പുമുണ്ടാക്കിയതായി പറയുന്നു.

നിയമ പ്രകാരം ആനയെ വെയിലും മഴയും ഏല്‍ക്കാതെ ഷെല്‍ട്ടര്‍ ഷെഡില്‍ നിര്‍ത്തണമെന്നാണ് നിബന്ധനയെങ്കിലും മാവിനടിയില്‍ കൊടും ചൂടിലായിരുന്നുവത്രെ കെട്ടിയിരുന്നത്. പരീക്ഷണ ചികില്‍സക്കെതിരെ വനംവകുപ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനും, പാപ്പാന്‍മാര്‍ക്കുമെതിരെ മുന്‍പ്് കേസെടുത്തിരുന്നു.

പൊള്ളലേറ്റതിന്റെ മുറിവിലും, കാലിലെ പഴുപ്പിലുമായി വൃണബാധയില്‍ അവശതയില്‍ കഴിയുന്നത് ചൂണ്ടിക്കാണിച്ച് ഹെറിട്ടേജ് അനിമല്‍ ടാസ്‌ക്‌ഫോഴ്‌സ് വനംവകുപ്പിന് വീണ്ടും പരാതി നല്‍കിയതില്‍ ഇന്ന് വനവകുപ്പു വീണ്ടും പരിശോധനക്ക് എത്താനിരിക്കെയാണ്് ആന ചെരിഞ്ഞത്. ആനയുടെ ചികില്‍സ പരിഗണിക്കാത്തതിനെതിരെ ദേവസ്വം ഓംബുഡ്‌സ്മാനും പരാതി നല്‍കിയിരുന്നു.

Leave a Reply

%d bloggers like this: