Your SEO optimized title

സ്ത്രീധന തുകയുടെ പേരില്‍ യുവതിയെ പട്ടിണികിട്ട് കൊന്നസംഭവം. കൊലകുറ്റത്തിന് കേസെടുത്തു.

സ്ത്രീധനം നല്‍കാനുണ്ടായിരുന്നത് 2ലക്ഷം. സമയം വൈകിയതിനാല്‍ തുക 3 ആക്കി ഉയര്‍ത്തി. ബാങ്ക് വായ്പയെടുത്ത് പണം നല്‍കാനിരിക്കുന്നിതിനിടെയാണ് യുവതി കൊല്ലപെട്ടത്‌

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
റിമാന്‍ഡിലുള്ള പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും യുവതിയുടെ ഭര്‍ത്താവ് ചന്തുലാലിനും അമ്മായിയമ്മ ഗീതാലാലിനും എതിരെയാണ് കേസെടുത്തത്.
ശിശുക്ഷേമ സമിതി ഏറ്റെടുത്ത ഇവരുടെ നാലും രണ്ടും വയസ്സുള്ള മക്കളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി തുഷാരയുടെ കുടുംബം രംഗത്തെത്തി.
കഴിഞ്ഞ 21ന് രാത്രിയാണ് 27 വയസ്സുള്ള തുഷാര എന്ന യുവതി ഓയൂര്‍ ചെങ്കുളത്തുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ മരണപ്പെട്ടത്. സത്രീധന ബാക്കി നല്‍കാത്തതിന്റെ പേരില്‍
യുവതിയെ പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നു.


മരിക്കുംബോള്‍ തുഷാരയ്ക്ക് 20 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂ. യുവതിയ്ക്ക് പഞ്ചസാര വെള്ളവും അരികുതിര്‍ത്തതുമാണ് കഴിക്കാന്‍ നല്‍കിയിരുന്നത്.
കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മണ്‍വിള വീട്ടില്‍ ആയിരുന്നു താമസം.
ഇവിടെ ഇവര്‍ മന്ത്രവാദ ക്രിയകള്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടായതിന് പിന്നാലെയാണ് താമസം മാറിയത്. ചെങ്കുളത്ത് ഇവര്‍ താമസിച്ചിരുന്നത് നാട്ടുകാരില്‍ നിന്നും ഒറ്റപ്പെട്ടായിരുന്നു.

വിവാഹശേഷം മൂന്ന് തവണ മാത്രമാണ് യുവതി സ്വഭവനത്തില്‍ എത്തിയത്. ഇതിനിടയില്‍ രണ്ട് കുട്ടികള്‍ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല.
രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയില്‍ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
പൊലീസ് ഇടപെടലില്‍ കുട്ടിയെ ബന്ധുക്കളെ കാണിച്ചെങ്കിലും ഇനി ആരും തന്നെ കാണാന്‍ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും യുവതി വീട്ടുകാരെ അറിയിക്കുകയായിരുന്നു.

സ്ത്രീധന പണത്തിന്റെ ബാക്കി നല്‍കാത്തതിന്റെ പേരില്‍ തുഷാരയെ ഭര്‍ത്താവ് ചന്തുലാലും ഇയാളുടെ അമ്മ ഗീതാലാലും പലപ്പോഴും മര്‍ദ്ദിച്ചിരുന്നതായാണ് വ്യക്തമാകുന്നത്.
മകളെ കാണാന്‍ തുഷാരയുടെ അച്ഛനേയും അമ്മയേയും അനുവദിച്ചിരുന്നില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതി നേരിട്ട ക്രൂരത വ്യക്തമായത്. ആദ്യം സ്ത്രീധനതുകയായി രണ്ട് ല്ക്ഷം നല്‍കാമെന്നേറ്റിരുന്നു.
ഇത് വൈകിയതോടെ തുക മൂന്നാക്കി ഉയര്‍ത്തി. ഇതിനായി ബാങ്ക് വായ്പതരപെടുത്തി തുക ഈ മാസം നല്‍കാനായിരിക്കുകയായിരുന്നു,
വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനിടെ 3 തവണ മാത്രമാണത്രെ തുഷാര സ്വന്തം വീട്ടില്‍ എത്തിയത്‌.

Leave a Reply

%d bloggers like this: