Your SEO optimized title

മദ്യപിച്ച് ഡ്രൈവിംഗ്. നിയന്ത്രണം വിട്ട് അപകടം, 5 പേര്‍ ക്ക് പരിക്ക്.


തൃപ്രയാര്‍: തളിക്കുളത്ത് നിയന്ത്രണംവിട്ട കാര്‍ ഓട്ടോയിലും കാല്‍നടയാത്രക്കാരിയേയും ഇടിച്ചു അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
കാല്‍നടയാത്രക്കാരിയായ തളിക്കുളം ചേന്ദങ്ങാട്ട് സജിഷ (28), ഓട്ടോയാത്രക്കാരായ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശികളായ കുറ്റിപ്പറമ്പില്‍ അര്‍ജുന്‍ (21), കടവില്‍ സജ്‌ന (44), ആനാമ്പുഴ ശോഭന (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ തൃശ്ശൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി തളിക്കുളം ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പറയുന്നു. ഇയാള്‍ക്കും പരിക്കുണ്ട്.

Leave a Reply

%d bloggers like this: