Your SEO optimized title

പിന്‍ നടത്തവുമായി യൂത്തന്‍മാര്‍. ആലത്തൂരില്‍ നിന്നും കുന്നംകളം വരെ നടത്തം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സനൂപ് നിഷാദ് എന്നിവരാണ് ആലത്തൂര്‍മുതല്‍ കുന്നംകുളംവരെ പിറകോട്ട് നടക്കുന്നത്.

ആലത്തൂര്‍: കഴിഞ്ഞ 10 വര്‍ഷംകൊണ്ട് ആലത്തൂര്‍ ലോക്സഭാമണ്ഡലം വികസനത്തില്‍ പിന്നോട്ടുപോയെന്നാരോപിച്ച് പിന്നോട്ട് നടപ്പ് പ്രചാരണവുമായി യൂത്ത് കോണ്‍ഗ്രസ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സനൂപ് നിഷാദ് എന്നിവരാണ് ആലത്തൂര്‍മുതല്‍ കുന്നംകുളംവരെ പിറകോട്ട് നടക്കുന്നത്.
നഷ്ടപ്പെട്ട 10 വര്‍ഷം തിരികെപ്പിടിച്ച് മുന്നോട്ടുപോകാന്‍ മാറ്റം വേണമെന്നാണ് പിറകോട്ട് നടന്നുകൊണ്ട് ഇവര്‍ പറയുന്നത്.
എല്‍.ഡി.എഫിനെതിരായ യു.ഡി.എഫ്. പ്രചാരണത്തിന്റെ കുന്തമുനയായ ഈ ആശയം വോട്ടര്‍മാരെ ബോധ്യപ്പെടുത്താനാണ് ഈ ശ്രമമത്രെ.


പദയാത്രയെന്ന പരമ്പരാഗത ആശയപ്രചാരണമാര്‍ഗത്തെ പിന്‍നടത്തമെന്ന പുതിയ തന്ത്രമായി ആവിഷ്‌കരിക്കുകയാണ് തങ്ങളെന്ന് ഇരുവരും പറയുന്നു.മൂന്നുദിവസംകൊണ്ട് പിന്‍ നടത്തം ആലത്തൂരില്‍നിന്ന് കുന്നംകുളത്തെത്തും.
ആദ്യദിവസത്തെ യാത്ര ചേലക്കരയില്‍ സമാപിച്ചു. ഇന്ന് നടന്നെത്തുക വടക്കാഞ്ചേരിവരേയാണ്.
ചൊവ്വാഴ്ച കുന്നംകുളത്തെത്തും. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്ററായ രമ്യ ഹരിദാസ് ആലത്തൂരില്‍ മത്സരിക്കുന്നതിനാലാണ് ഇവര്‍ ഇത്തരമൊരു പ്രചാരണപരിപാടിയുമായി രംഗത്തിറങ്ങിയത്.
ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ച് വാര്‍ത്തയിലിടം നേടിയവരാണ് ഇരുവരും.
അരിക്ക് വിലക്കയറ്റമുണ്ടായപ്പോള്‍ പ്രവാസിയായ സനൂപ് നാട്ടിലേക്ക് ഒരു ചാക്ക് അരിയുമായി വിമാനമിറങ്ങിയതും മുന്‍പ് വാര്‍ത്തയായിരുന്നു.

ആലത്തൂരില്‍ കഴിഞ്ഞ 10 വര്‍ഷക്കാലവും എം പിയായ പി കെ ബിജവിനെതിരെ പ്രതിഷേധമോ,ആക്ഷേപമോ സമരമോ നടത്താത്ത
യൂത്ത് കോണ്‍ഗ്രസ്സ് ഇപ്പോള്‍ നടത്തുന്ന പിന്‍ നടത്തം തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമാണെന്ന് പറയുന്നു.

Leave a Reply

%d bloggers like this: