Your SEO optimized title

ഞാനങ്ങിനെ പറഞ്ഞിട്ടേയില്ല. വാക്കുകള്‍ വളച്ചൊടിക്കുന്നു. വിജയരാഘവന്‍.

രമ്യഹരിദാസിനെതിരേയുള്ള മോശം പരാമര്‍ശം നിഷേധിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ .

തൃശൂര്‍: ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരേയുള്ള മോശം പരാമര്‍ശം നിഷേധിച്ച് എല്‍ ഡി എഫ കണ്‍വീനര്‍ എ. വിജയരാഘവന്‍.
തന്റെ പ്രസംഗം മാധ്യമങ്ങള്‍ വള്‌ച്ചൊടിച്ചുവെന്നും അദ്ധേഹം പറഞ്ഞു. കോണ്‍ഗ്രസ്സും, ലീഗും തോല്‍ക്കുമെന്നതാണ് താന്‍ ഉദ്ധേശിച്ചത്.
അതില്‍ ആരെയെങ്കിലും വ്യകതിപരമായി അപമാനിക്കണം എന്ന ചിന്തയിലായിരുന്നില്ല.
പൊതു ജീവിതത്തില്‍ തന്റെ ഭാഗത്ത്് നിന്നും ഇത്തരം പരാമര്‍ശങ്ങളൊന്നും ഉണ്ടായിട്ടില്ല. വിഷയത്തില്‍ ഖേദ പ്രകനത്തിന്റെ ആവശ്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ കുറിച്ചുള്ള വിജയരാഘവന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പ്രസംഗത്തിലെ ഈ വിവാദ ഭാഗങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
എല്‍ ഡി എഫ് കണ്‍വീനറുടെ പരാമര്‍ശം തന്നെ വേദനിപിച്ചുവെന്ന് മാത്രമാണ് രമ്യ ഹരിദാസ് ഇത് സംമ്പന്ധിച്ച് നടത്തിയ പ്രതികരണം.
പ്രസംഗത്തിനെതിരെ രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഇടത് സഹയാത്രിക കൂടിയായ എഴുത്തുകാരി ശാരദകുട്ടിയും വിഷയത്തില്‍ പ്രതിഷേധകുറിപ്പ് എഴുതിയിരുന്നു.

Leave a Reply

%d bloggers like this: