Your SEO optimized title

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ വിദേശ സൈറ്റുകള്‍ വഴി വില്‍പന നടത്തുന്ന സംഘത്തിലെമലയാളികളുള്‍പടേ 20 പേര്‍ പിടിയില്‍

പിടിലിയാവര്‍ ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരും, ഉന്ന
വിദ്യഭ്യാസമുള്ളവരും, ഓപ്പറേഷന്‍ പി ഹണ്ട് തുടരുന്നു.


കൊച്ചി: സംസഥാനത്തിനികത്തും പുറത്തുമുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന സംഘം ഇവ വിദേശ സൈറ്റുകളില്‍ വന്‍ തുകയ്ക്ക് വില്‍പന നടത്തുന്നു.
കുട്ടികളുടെ നഗ്ന ദൃശ്യങ്ങളുടെ വില്‍പന സമൂഹത്തിന് ഭീഷിണിയാകുന്ന തരത്തിലുള്ള കച്ചവടമായി മാറിയിരിക്കുകയാണെന്ന് ഇത് സംമ്പന്ധിച്ച് അന്വേഷണ നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ട് സംഘംകണ്ടെത്തി.
സംഘത്തില്‍ സമസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ളവര്‍ അംഗങ്ങളാണ്.
വിദ്യസമ്പന്നരായ ആളുകളാണ് ഇത്തരം ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് എന്ന് ഓപ്പറേഷന്‍ ടീമിന് നേതൃത്വം നല്‍കുന്ന എ ഡി ജി പി മനോജ് അബ്രഹാം പറഞ്ഞു.
ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും വിദേശസൈറ്റുകളില്‍ ബിറ്റ് കോയിന്‍ നിരക്കില്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ ഇതരസംസ്ഥാനക്കാരുമുള്ളതിനാല്‍ അവരുടെ വിവരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനും ഇന്റര്‍പോളിനും കൈമാറിയിട്ടുണ്ട്.


കഴിഞ്ഞദിവസങ്ങളില്‍നടത്തിയപരിശോധനയില്‍20പേര്‍ഇതിനകംപിടിയിലായിട്ടുണ്ട്.
പിടിയിലായവരിലധികവും ഐ ടി മേഖലിയിലുള്ളവരും, ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവരുമാണ്.
പത്തനം തിട്ടയില്‍ നിന്നും പിടിയിലായ യുവാവ് ഇത്തരത്തില് നിരവധി ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പ്രചരിച്ച ചിത്രങ്ങളില്‍ മലയാളികളും ഉല്‍പെട്ടിട്ടുണ്ട് എന്നതിനാല്‍ ഈ കുട്ടികളെ കണ്ടെത്തി ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിലൂടെയാണോ ചിത്രങ്ങള്‍ കൈവശപെടുത്തിയതെന്ന് തിരിച്ചറിയാന്‍ ജില്ലാ എസ് പിമാര്‍ക്ക് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്.
പരിശോധനയിലൂടെ അറസ്റ്റിലായ ഇരുപതു പേരും ഉന്നത വിദ്യാഭ്യാസമുള്ളവരും ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്.
പത്തനംതിട്ട റാന്നിയില്‍ പിടിയിലായ യുവാവ് ഇത്തരം ഒട്ടേറെ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നയാളാണെന്നും കണ്ടെത്തി.
പ്രചരിച്ചവയില്‍ മലയാളികളായ കുട്ടികളുടെ ചിത്രങ്ങളുമുള്ളതിനാല്‍ ഈ കുട്ടികളെ കണ്ടെത്താനും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിലൂടെയാണോ ഇവരുടെ നഗ്‌നചിത്രം കൈവശപ്പെടുത്തിയതെന്നു കണ്ടെത്താനും ജില്ലാ എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 84 പേരേ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

%d bloggers like this: