Your SEO optimized title

പെരുമ്പിലാവില്‍ ഡ്രൈ ഡേ മദ്യവില്‍പന. രണ്ട് പേര്‍ അറസ്റ്റില്‍.

കുന്നംകുളം: പെരുമ്പിലാവില്‍ അനധികൃതമായി വില്‍പന നടത്തിയിരുന്ന മദ്യവുമായി രണ്ട് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കൊരട്ടിക്കര തേരില്‍ വീട്ടില്‍ സുമേഷ്.41. കോതച്ചിറ കലപാലത്തിങ്കല്‍ ഷിനോദ് 32 എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്രക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുന്നംകുളം എ സി പിയുടെ നേതൃത്വത്തിലുള്ള
എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം നടത്തിയ രഹസ്യ അന്വേഷണത്തില്‍ പെരുമ്പിലാവ് കെ ആര്‍ ബാറിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ കാറില്‍ മദ്യം സൂക്ഷിച്ച് വില്‍പന നടത്തുകയായിരുന്നു പ്രതികളത്രെ.
തിങ്കളാഴ്ച വൈകീട്ടാണ് പ്രതികള്‍ പിടിയിലായത്. മദ്യ വില്‍പനക്കുപയോഗിച്ച കാറും പിടിച്ചെടുത്തു.

പരിശോധനയില്‍ കാറില്‍ നിന്നും 57 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് കണ്ടെടുത്തത്.
കുന്നംകുളം എസ് എച്ച് ഒ. കെ.വിജയകുമാര്‍ ,എസ് ഐ .യു കെ , ഷാജഹാന്‍,
എ എസ് ഐ മാരായ ഗോപിനാഥന്‍, രാഗേഷ്, സീനിയര്‍ സി പി ഒ മാരായ വര്‍ഗ്ഗീസ്, സുദേവ്,
സിപിഒ മാരായ സന്ദീപ്, സുമേഷ്, ഷിബിന്‍, മെല്‍വിന്‍, വൈശാഖ് എന്നിവരാണ് സ്‌ക്വാഡിലെ അംഗങ്ങള്‍

Leave a Reply

%d bloggers like this: