Your SEO optimized title

തൃശൂര്‍ അന്തിക്കാട് സഞ്ചരിക്കുന്ന മദ്യവില്‍പന കേന്ദ്രം

സ്‌കൂട്ടറിന്റെ മുന്നിലെയും, പിന്‍ചക്രത്തിനു മുകളിലായുംപ്രത്യേക അറയിലായുണ്ടാക്കി ഇതില്‍ മദ്യം ഒളിപിച്ചുവെച്ചായിരുന്നു വില്‍പന.

അന്തിക്കാട് : സ്‌കൂട്ടറില്‍ സഞ്ചരിച്ച് വിദേശമദ്യം വില്‍പന നടത്തുന്ന യുവാവിനെ അ
ന്തിക്കാട് എക്സൈസ് സംഘം പിടികൂടി. മുറ്റിച്ചൂര്‍ കുറ്റിമാവ് തണ്ടിയേക്കല്‍ വീട്ടില്‍ കണ്ണനേയാണ് അന്തിക്കാട് റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.വൈ. ചെറിയാനും സംഘവും അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറില്‍ യുവാവ് മുറ്റിച്ചൂര്‍ പ്രദേശത്ത് വിദേശമദ്യം വില്‍ക്കുന്നതിനിടയിലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
മാഹിയില്‍ നിന്നും കൊണ്ടുവന്നാണ് മദ്യം വില്‍പ്പന നടത്തിയിരുന്നത്.


28 കുപ്പികളിലായി 14 ലിറ്റര്‍ വിദേശമദ്യമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്‌.
സ്‌കൂട്ടറിന്റെ മുന്നിലെയും, പിന്‍ചക്രത്തിനു മുകളിലായി പ്രത്യേക അറയിലായിരുന്നു മദ്യം ഒളിപ്പിച്ചിരുന്നത്.

പ്രിവന്റീവ് ഓഫീസര്‍മാരായ ജിന്റോ ജോണ്‍, ദക്ഷിണാമൂര്‍ത്തി, ഹരിദാസ്, സന്തോഷ് ബാബു, ഫിജോയ്, ശശികുമാര്‍ ഡബ്ല്യു.പി.സി.ഒ . മാരായ സതി, ഷീന, രാഖി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Leave a Reply

%d bloggers like this: