അധിക്ഷേപ പരാമര്‍ശം,രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി.

പൊന്നാനിയിലെ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്ന് രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നുവെന്നും എ.വിജയരാഘവന്‍ .

ആലത്തൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അധിക്ഷേപത്തിനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ആലത്തൂര്‍ ഡി.വൈ.എസ്.പി ക്കും മുഖ്യ തെരഞ്ഞെടുപ്പ് ആഫീസര്‍ക്കും പരാതി നല്‍കി.
ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. പരാമര്‍ശം അതിരുവിട്ടെന്നും ഇനി ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും രമ്യ പ്രതികരിച്ചു.നവത്ഥാനത്തിന്റെ വാക്താക്കളെന്ന് അവകാശപെടുന്ന ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചതല്ല,ദളിത് വിഭാഗത്തില്‍പെട്ട ഒരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഖേദകരമാണെന്നും പ്രസംഗം ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും രമ്യ പറഞ്ഞു. പി കെ ബിജുവിന്റെ പ്രതികരണം അപ്രതീക്ഷതമാണെന്നുംഇവര്‍ പ്രതികരിച്ചു.

എന്നാല്‍ പൊന്നാനിയിലെ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്ന് രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നുവെന്നും എ.വിജയരാഘവന്‍ പറഞ്ഞു. അവരെ വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയമായ വിമര്‍ശനം തെറ്റിദ്ധാരണയുണ്ടാക്കുംവിധം വ്യാഖ്യാനിക്കപ്പെട്ടെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

Leave a Reply

%d bloggers like this: