Your SEO optimized title

സൽക്കാരം വിളിച്ച് കോഴിക്കോട്ടുകാർ

ഫാത്തിമ സുഹ്‌റ

കുന്നംകുളം : കുന്നംകുളത്തുകാരെ സൽക്കാരം വിളിച്ച് കോഴിക്കോട് കുടുംബശ്രീ.
ചിക്കൻ ചീറിപാഞ്ഞത് മുതൽ പുയ്യാപ്ല കോഴി വരെ നിരവധി വിഭവങ്ങൾ നിരത്തിവെച്ച് കാണികളെ ക്ഷണിക്കുകയാണ് കോഴിക്കോട് കുടുംബശ്രീ കഫെ യൂണിറ്റുകളായ തനിമ, ടേസ്റ്റി, സൗപർണിക.
മലബാറിന്റെ തനതു വിഭവങ്ങൾ ഒരുക്കി എട്ടോളം ഉമ്മച്ചിമാർ സരസ് മേള ഭക്ഷണപ്രിയർക്ക് കോഴിക്കോടൻ സൽക്കാരം തീർക്കുകയാണ്.
ചിക്കൻ, ബീഫ് എന്നിവയുടെ രുചികരമായ വിഭവങ്ങളോടൊപ്പം കോഴിക്കോടൻ കല്ലുമ്മക്കായ കൊണ്ടുള്ള ഭക്ഷ്യവിഭവവും സരസ് മേളയിൽ ഏറെ പ്രിയപ്പെട്ടതായി മാറി.
ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ ചീറിപ്പാഞ്ഞത്, പുയ്യാപ്ല കോഴി പോലുള്ള കോഴി വിഭവങ്ങളോടൊപ്പം ചട്ടിപത്തിരി, അതിശയ പത്തിരി പോലുള്ള സ്വാദിഷ്ടമായ തനത് കോഴിക്കോടൻ പലഹാരങ്ങളും കൂടി ചേർന്നപ്പോൾ
സരസ് ഇന്ത്യൻ സൽകാര മേളയിൽ കോഴിക്കോട് തന്റേതായ രുചി വൈഭവം തീർത്തു.
തിരക്കേറിയ മലബാർ സൽകാര വേദിയിൽ ചിക്കൻ വിഭവങ്ങൾക്ക് ആസ്വാദകർ ഏറെയുണ്ടെങ്കിലും
ബീഫ് അലാകുല, സ്പെഷ്യൽ ബീഫ്, ബീഫ് പച്ച മസാല എന്നീ ബീഫ് വിഭവങ്ങൾക്കും സരസ് മേളയിൽ ആവശ്യക്കാർ ഏറെയുണ്ട്.
സൽകാര പ്രിയരുടെ നാട്ടിൽ നിന്നും കുന്നംകുളത്തെത്തിയ കുടുംബശ്രീ കഫെ ഉമ്മച്ചിമാർ സരസ് മേളയിൽ രുചി വൈഭവം തന്നെ തീർക്കുകയാണ്.

Leave a Reply

%d bloggers like this: