Your SEO optimized title

സരസ് മേളയിൽ ജനശ്രദ്ധയാകർഷിച്ച് രാമച്ചം ഉൽപ്പന്നങ്ങൾ

ജിഷ്ണു എം

കുന്നംകുളം : രാമച്ചം ഉപയോഗിച്ചുള്ള വിവിധ ഉൽപ്പന്നങ്ങൾ വിപണനത്തിനെത്തിച്ച് ശ്രദ്ധ നേടുകയാണ് ശ്രീലക്ഷ്മി ഹാൻഡ് വർക്സ് സ്റ്റാൾ.
ചാവക്കാട് ബ്ലോക്കിലെ പുന്നയൂർക്കുളം സി ഡി എസിൽ നിന്നുള്ള പി ചന്ദ്രനാണ് രാമച്ചം ഉൽപ്പന്നങ്ങളുടെ സ്റ്റാളിന് നേതൃത്വം നൽകുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ രാമച്ചം ഉൽപ്പാദനം നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് പുന്നയൂർക്കുളം.
രക്ത ചംക്രമണം സാധാരണ നിലയിൽ കൊണ്ടുപോകാൻ സഹായിക്കുന്ന രാമച്ചം ചെരുപ്പുകൾ മുതൽ മുറിക്കുള്ളിലെ ചൂട് കുറയ്ക്കാൻ ഉപകരിക്കുന്ന കർട്ടനുകൾ വരെ ഇവിടെ വിപണനത്തിനായുണ്ട്.
ഇവ കൂടാതെ കാർ സീറ്റ് കവറുകൾ,കുളിക്കാനുപയോഗിക്കുന്ന സ്ക്രബ്ബുകൾ,തൊപ്പി,കിടക്കാൻ ഉപയോഗിക്കുന്ന മാറ്റ് തുടങ്ങിയവയും സ്റ്റാളിൽ ഒരുക്കിയിരിക്കുന്നു.
രണ്ട് ഏക്കറിൽ സ്വന്തമായി കൃഷി ചെയ്താണ് ഇവർ വിവിധ വസ്തുക്കൾക്കായുള്ള രാമച്ചം ഉൽപ്പാദിപ്പിക്കുന്നത്.ശേഷം ഇരുപതോളം കുടുംബശ്രീ വനിതകളുടെ സഹായത്തോടെയാണ് ഉൽപ്പന്ന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ഒരു വർഷത്തിൽ ശരാശരി അഞ്ച് ടൺ വരെ രാമച്ചം ഉൽപ്പാദിപ്പിക്കപ്പെടുന്നതായി സംരംഭകൻ അഭിപ്രായപ്പെട്ടു.
രാമച്ചം ഉൽപ്പന്നങ്ങൾ മാത്രം ഉൾപ്പെടുത്തിയിരിക്കുന്ന സ്റ്റാളിൽ ഇരുപത് രൂപയുടെ സ്ക്രബ്ബുകൾ മുതൽ പന്ത്രണ്ടായിരം രൂപയുടെ മാറ്റ് വരെ വിപണത്തിനായി ഒരുക്കിയിരിക്കുന്നു.

Leave a Reply

%d bloggers like this: