Your SEO optimized title

ദേശീയ സരസ്‌മേള ഞങ്ങളുടെ കൈയ്യിൽ ഭദ്രം

അഞ്ജലി മാരാത്ത്

ദേശീയ സരസ്‌ മേളയുടെ പ്രധാന ആകർഷണമായ ഭക്ഷ്യ മേളയിൽ ശുചീകരണത്തിന്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്തിരിക്കുകയാണ്
കുടുംബശ്രീ പ്രവർത്തകർ.കുന്നംകുളം നഗരഭയിലെ തുമ്പപ്പൂ ഇവന്റ് മാനേജ്മെന്റിന്റെ 12 പേരുടെയും , പോർക്കുളം സി.ഡി.എസിലെ കുടുംബശ്രീ കാറ്ററിങ്ങ് സർവ്വീസിലെ 19 പേരുടെയും സേവനമാണിപ്പോൾ
നിത്യേന സരസ്സിൽ ലഭ്യമാകുന്നത്.സാധാരണയായി ഒരു മേള സംഘടിപ്പിക്കുമ്പോൾ ഏറ്റവും കൂടൂതൽ വെല്ലുവിളികൾ നേരിടുന്നത്
ശുചീകരണ രംഗത്തായിരിക്കും.എന്നാൽ സരസ് മേളയിലെ ശുചീകരണപ്രവർത്തനങ്ങൾ നാടിനു മാതൃകയാവുകയാണ്.31 പേരടങ്ങുന്ന സർവ്വീസ്‌ ടീമിന്റെ കഠിനധ്വാനമാണ്
ഈ നേട്ടത്തിനു പുറകിൽ. രാവിലെ 9 മണിയ്ക്കു തുടങ്ങുന്ന ജോലി അവസാനിക്കുന്നത് രാത്രി 12 മണിയ്ക്കാണ്.ഇതിനിടയിൽ വിശ്രമ വേളകൾ ലഭിക്കുമെങ്കിലും ചേച്ചിമാർ തിരക്കിലാണ്.
ഇവരുടെ ജോലി 4 ഷിഫ്റ്റുകളായാണ് തരംതിരിച്ചിട്ടുള്ളത്.പോർക്കുളത്തെ സർവ്വീസ് ടീമിന് 2വർഷത്തെ പ്രവർത്തിപരിചയമുണ്ട്.
തൃശ്ശൂരിൽ വച്ചു സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിലും, കൃഷിവകുപ്പ് സംഘടിപ്പിച്ച വൈഗയിലും പ്രശംസനീയമായ പ്രവർത്തനമാണിവർ നൽകിയത്.
2019 മാർച്ചിൽ രൂപീകരിച്ച തുമ്പപ്പൂ ടീമിന്റെ ആദ്യ കളരിയാണ് സരസ്‌.
മേളയ്ക്കു മുന്നോടിയായി ഐഫ്രത്തിന്റെ നേതൃത്തിലുള്ള പത്തു ദിവസം നീണ്ട പരിശീലനക്യാമ്പും സർവ്വീസ്ടീമിന് ലഭിച്ചിരുന്നു.നിത്യേന 1000 രൂപ വേതനാടിസ്ഥാനത്തിലാണ് പ്രവർത്തകരുടെ സേവനം ലഭ്യമാകുന്നത്.

Leave a Reply

%d bloggers like this: